ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ദേശീയ പാത വികസനത്തിൽ മുസ്ലം ലീഗ് നിലപാട് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിന് ഒപ്പം നിൽക്കുന്ന സർക്കാർ, എതിർപ്പുകളുണ്ടെങ്കിൽ അത് കൃത്യമായി പരിഹരിച്ച് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടി സർക്കാർ നയത്തെ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ…
തനിച്ചാകുന്നവർക്കും അതിക്രമം നേരിടുന്നവർക്കുമുള്ള ആശ്വാസകേന്ദ്രമായി സുശീലാ ഗോപാലൻ സ്‌മാരകമന്ദിരം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആസ്ഥാനമന്ദിരത്തിന് ഞായറാഴ്‌ച അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് പി.കെ. ശ്രീമതി ടീച്ചർ തറക്കല്ലിട്ടു. തളാപ്പ് മിക്‌സഡ് യു.പി സ്‌കൂളിനു സമീപം അസോസിയേഷൻ സ്വന്തമായി വാങ്ങിയ സ്ഥലത്താണ് മൂന്നുനില…
കോർപറേഷന്‍റെ വികസനക്ഷേമ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഒഡിഷയിൽനിന്നുള്ള മേയർമാരുടെ സംഘം. ഒഡിഷ സർക്കാരിന്‍റെ നിർദേശപ്രകാരം കേരളത്തിന്‍റെ വികസന നേട്ടങ്ങളെക്കുറിച്ച് പഠിക്കാൻ എത്തിയ മേയർമാരുടെ സംഘം കോർപറേഷൻ ഓഫീസിലെത്തി മേയർ ആര്യ രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ മേയർ സുലോചന ദാസ്, ഡെപ്യൂട്ടി മേയർ…
സുപ്രീംകോടതിയും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുന്നു. സുപ്രീംകോടതി ജാമ്യ– പൊതു താൽപര്യ ഹർജികൾ പരിഗണിച്ച് സമയം പാഴാക്കരുതെന്ന നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്‌താവനയ്ക്ക് വ്യക്തിസ്വാതന്ത്ര്യം വെല്ലുവിളി നേരിടുമ്പോൾ നോക്കിയിരിക്കാനാകില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മറുപടി നൽകിയിരുന്നു. ഒരു കേസും ചെറുതല്ലെന്നും ഓർമിപ്പിച്ച ചീഫ്…
തലശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി കീഴൂർ സ്വദേശി അവുക്കുഴിയിൽ വീട്ടിൽ നിയാസിനെ (28) യാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. നഗരത്തിലെ ഐസ്‌ക്രീം പാർലർ ജീവനക്കാരനായ പ്രതി…
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല വാഹന പ്രചരണ ജാഥയുടെ ഫ്ലാഗ് ഓഫ് പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ സന്നിഹിതനായി. തലശ്ശേരിയിൽ നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലും പര്യടനം…
ക്രിസ്തുമസ് അവധി ഡിസംബർ 24 മുതൽ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും സെന്‍ററുകളിലും ക്രിസ്തുമസ് അവധി ഡിസംബർ 24 മുതൽ ജനുവരി 2 വരെ ആയിരിക്കും. ഹാൾടിക്കറ്റ് കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ / എം.എസ്.സി മോളിക്യുലാർ…
തൊടുപുഴ കെ.സി.എ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സംസ്ഥാന പത്രപ്രവർത്തക യൂണിയന്‍റെ നേതൃത്വത്തിൽ നടക്കുന്ന ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കണ്ണൂർ പ്രസ്ക്ലബ് ടീമിന്‍റെ ജേഴ്സി പ്രകാശനം ചെയ്തു. കണ്ണൂർ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്കുമാർ പ്രകാശനം നിർവഹിച്ചു. സംസ്ഥാന സ്പോർട്സ്…
കാസർകോട് ജില്ലയിൽ വിചാരണയും, വിധിയും കാത്തിരിക്കുന്നത് നാന്നൂറ്റി അമ്പതിലധികം പോക്‌സോ കേസുകൾ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി നൽകണമെന്ന നിയമം നിലനിൽക്കെയാണ് ഈ ദുരവസ്ഥ. 2016 മുതലുള്ള 455 കേസുകളാണ് ജില്ലയിൽ ഇപ്പോഴും നീതി കാത്തിരിക്കുന്നത്. കാസർകോട്ടെ…
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ രൂക്ഷ വിമർശനം. ആർ.എസ്.എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർ.എസ്.എസിന് സംരക്ഷണം കൊടുക്കുന്നു താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി…