ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയ വേജ്‌ബോര്‍ഡ് പ്രഖ്യാപിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കടുത്ത തൊഴില്‍ ചൂഷണമാണ് മാധ്യമ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ നേരിടുന്നത്. ഭേശാഭിമാനിയൊഴികെ ഏതാണ്ട് എല്ലാ പത്രങ്ങളും സ്ഥിര നിയമനം പൂർണമായും അവസാനിപ്പിച്ചിരിക്കുന്നു. ആറു മാസം വരെ ശമ്പള കുടിശികയുള്ള സ്ഥാപനങ്ങളുണ്ട്. കോവിഡിന്‍റെ മറവില്‍…
തൃശ്ശൂർ ചേർപ്പ് ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (60), കൊച്ചുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് മറിഞ്ഞ കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തേക്ക്…
സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറായി ആനത്തലവട്ടം ആനന്ദനെയും ജനറൽ സെക്രട്ടറിയായി എളമരം കരീമിനെയും കോഴിക്കോട് ചേർന്ന 15-മത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി. നന്ദകുമാറാണ് ട്രഷറർ. 21 വൈസ് പ്രസിഡന്‍റുമാരെയും സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. 170 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിൽ. വൈസ് പ്രസിഡൻറുമാർ: എ.കെ. ബാലൻ. സി.എസ്. സുജാത, ടി.പി.…
ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിനു ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെ കണ്ണൂരിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിൽ. സംഭവത്തിൽ പള്ളിയാന്‍മൂലയില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റിരുന്നു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്‍റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പള്ളിയാംമൂലയിലെ ചാത്തോത്ത് ഹൗസിൽ സി. സീനീഷ് ( 31),…
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിങ് പൂളിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹൻ ആണ് മരിച്ചത്. ഇയാൾ കാലിക്കറ്റ് സർവകലാശാല വിദ്യാർഥിയാണ്. കൂട്ടുകാരോടൊപ്പം രാവിലെ 5 മണിക്കാണ് സ്വിമ്മിങ് പൂളിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.…
ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്.ഐക്ക് മർദനം. പൊഴിയൂർ എസ്.ഐ എസ്.സജിക്കാണ് മർദ്ദനമേറ്റത്. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം. സംഭവത്തിൽ പൊഴിയൂർ സ്വദേശിയായ ജസ്റ്റിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ,സജി…
സ്ത്രീവിരുദ്ധ പരാമർശവുമായി കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. ഇന്ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ സി.കെ. ശ്രീധരനെതിരെ സംസാരിക്കുമ്പോഴായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍റെ സ്ത്രീവിരുദ്ധ പരാമർശം. ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിന്‍റെയും ഭാഗ്യമാണെന്നുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. പണത്തിനുവേണ്ടി അവിശുദ്ധബന്ധം സൂക്ഷിക്കുന്ന…
സംസ്ഥാന കേരളോത്സവത്തിന് കണ്ണൂരിന്‍റെ മണ്ണിൽ വർണാഭമായ തുടക്കം. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കേരളോത്സവത്തിന് തിരി തെളിയിച്ചു. ഞായറാഴ്ച തുടക്കം കുറിച്ച കലാമത്സരങ്ങൾ 21 വരെ നീണ്ടുനിൽക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ നഗരത്തിൽ സാംസ്കാരിക ഘോഷയാത്ര നടന്നു.…
ബഫർ സോൺ ഉപഗ്രഹ സർവേ അന്തിമ രേഖയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഉപഗ്രഹ സർവേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന്…
ശുദ്ധജല സ്രോതസുകളിൽ മനുഷ്യവിസർജ്യാംശം കലരുന്നുവെന്നതാണ് സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന മുഖ്യ പ്രശ്നമെന്നും ഇപ്പോൾ തന്നെ അത് പരിഹരിക്കാനുള്ള പദ്ധതികളിലാണ് സംസ്ഥാന സർക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ് ബി സഹായത്തോടെ പിണറായി എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ട് ഉമ്മൻചിറ പുഴയ്ക്ക് കുറുകെ…