ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ലോക കലാഭൂപടത്തിൽ കൊച്ചിയെ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്‌ച തിരിതെളിയും. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും’ പ്രമേയത്തിൽ 14 വേദികളിലായി ഒരുങ്ങുന്ന ബിനാലെ പ്രദർശനം…
ചോരകിനിയുന്ന പോരാട്ടങ്ങളുടെ ചരിത്രഭൂമിയിൽ ഇന്ന് ചെമ്പതാക ഉയരും. സ്വാതന്ത്ര്യസമരഗാഥകൾ മുഴങ്ങിയ തേക്കിൻക്കാട് മൈതാനിയിലെ പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ വൈകീട്ട് ദീപശിഖ തെളിയിക്കും. കിസാൻസഭ 35ാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇതോടെ തുടക്കമാവും. 380 ദിവസം നീണ്ട മഹാകർഷകപ്രക്ഷോഭത്തിന്‍റെ വിജയവും സമരഭൂമിയിൽ ജീവൻനഷ്ടപ്പെട്ട 700ൽപ്പരം…
വടകര അഴിയൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്‍റെ ഡ്രൈവർക്കും പരുക്കേറ്റത്. എല്ലാവരേയും ആശുപത്രിയിൽ…
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഔണ്‍സിന് 1787 ഡോളര്‍ വരെയെത്തിയതിനാല്‍ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വിലയില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണത്തിന് ഗ്രാമന് 4990 രൂപയും പവന് 39920 രൂപയുമായിരുന്നു. ഇന്ന് കേരളത്തില്‍ സ്വര്‍ണം പവന് 80…
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ് ടു വിദ്യാർഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. വിദ്യാർഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. എം.ബി.ബി.എസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നാല് ദിവസം വിദ്യാർഥിനി…
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍. മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുന്ന ചര്‍ച്ചയ്ക്കാണ് എം.വി. ഗോവിന്ദന്‍ തുടക്കമിട്ടതെന്നും മതേതര കൂട്ടായ്മ ശക്തിപ്പെടുത്തലാണ് എൻ.സി.പിയുടെയും നിലപാടെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫിലെ വലിയ കക്ഷിയായ…
കേരളത്തിലെ ക്രമസമാധാന നില കാക്കാന്‍ പൊലീസ് സേനയ്ക്കാകുന്നില്ലെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയം. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സഭാ നടപടികള്‍ നിര്‍ത്തിവക്കണമെന്ന പ്രമേയം പരിഗണനയ്‌ക്കെടുക്കണമെന്ന് പ്രതിപക്ഷ എം.എൽ.എമാര്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ. ബഷീര്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, കെ.കെ.…
സി.പി.എമ്മിന്‍റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ലീഗിന് അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യു.ഡി.എഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്ലിം ലീഗ് ആണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി് ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന്…
മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഗവർണർ വിഷയത്തിൽ ലീഗും ആര്‍.എസ്‍.പിയും ശരിയായ നിലപാട് എടുത്തു. ഇതോടെയാണ് നിയമസഭയിൽ യു.ഡി.എഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നത്. മന്ത്രി അബ്ദുറഹിമാനെ അധിക്ഷേപിച്ച വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ശക്തമായ നിലപാട് സ്വീകരിച്ചു. ലീഗ്…
ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്‍റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം. കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം…