ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കേരളത്തിന്‍റെ പരമ്പരാഗത നെല്ലിനമായ രക്തശാലി അരിയുടെ പായസം രുചിച്ചറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി ആലുവ തുരുത്ത് സീഡ് ഫാം പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായുള്ള സന്ദര്‍ശനത്തിനിടെയാണ് രക്തശാലി പായസം കഴിച്ചത്. ഔഷധ മൂല്യമുള്ള രക്തശാലി അരി ആലുവ ഫാമിലെ…
വാളയാർ കഞ്ചിക്കോട് വൻ ചന്ദനവേട്ട. കാറിൽ ചന്ദനം കടത്താൻ ശ്രമിച്ചവരെ പിന്തുടർന്ന് പിടികൂടി. പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 150 കിലോ തൂക്കം വരുന്ന 30 ലക്ഷം വിലയുള്ള ചന്ദനമുട്ടികളാണ് പിടികൂടിയത്. കാറിന്‍റെ രഹസ്യ അറയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്.…
വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സി.പി.എമ്മിനൊപ്പം ചേരാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുകയല്ല ചെയ്തത്. മതേതര നിലപാടിനെയാണ് സ്വാഗതം ചെയ്തത്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് തുടരുകയാണ്. ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് കൃത്യമായി എതിര്‍ത്തില്ലെന്നും എംവി. ഗോവിന്ദന്‍ പ്രതികരിച്ചു.…
റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സംസ്ഥാനത്തിനുള്ള വിഹിതം 70ൽ നിന്ന് 30 ശതമാനമാക്കി. പകരം പച്ചരി 70 ശതമാനമാക്കി. പി.എം.ജി.കെ.എ.വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്.സി.ഐ ഗോഡൗണുകളിൽ എത്തിയത് മുഴുവൻ പച്ചരിയാണ്. മാർച്ച് വരെ ഇതേനില തുടരും. റേഷൻകടകളിൽനിന്ന് പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാർ…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന ബില്ലില്‍ പ്രതികരണവുമായി കലാമണ്ഡലം ചാന്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട മല്ലിക സാരാഭായി. സര്‍ക്കാരിന്‍റേത് മികച്ച തീരുമാനമെന്ന് മല്ലിക സാരാഭായി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല അഴിമതിരഹിതമാകാന്‍ ഉപകരിക്കും. കലാമണ്ഡലം ചാന്‍സിലറായുള്ള നിയമനത്തില്‍ സന്തോഷമുണ്ട്. എല്ലാവരെയും തുല്യരായി കാണുന്നെന്ന…
ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബില്ലിനെ കോൺഗ്രസ് എതിർക്കാത്തതിൽ വിമർശനവുമായി ലീഗ് എംപി. ബില്ലിനെ എതിർക്കാൻ ഒരു കോൺഗ്രസ് അംഗം പോലും ഇല്ലാത്തത് വിഷമിപ്പിക്കുന്നുവെന്ന് ലീഗ് എം.പി അബ്ദുൽ വഹാബ് പറഞ്ഞു. ലീഗ്, സി.പി.എം അംഗങ്ങളാണ് ഏക സിവിൽ കോഡ് ബില്ലിനെ എതിർത്ത് രംഗത്തെത്തിയത്.…
ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുക എന്ന ദൗത്യം കൂടി ചലച്ചിത്ര മേളകള്‍ ഏറ്റെടുക്കുന്നുണ്ട്. മാനുഷികമായതൊന്നും ഇത്തരം മേളകള്‍ക്ക് അന്യമല്ലന്നും സങ്കുചിതചിന്തകളുടെ ഭാഗമാക്കി ചലച്ചിത്ര മേളകളെ മാറ്റാനുള്ള ശ്രമം ശരിയല്ലെന്നും…
കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ലഹരി ഉപയോഗം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിയന്തര പ്രമേയത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. അതിൽ തർക്കമില്ല.…
ഉത്തര മലബാറിന്‍റെ വികസനസ്വപ്‌നങ്ങൾക്ക് ചിറകേകിയ കണ്ണൂർ വിമാനത്താവളത്തിന് വെള്ളിയാഴ്‌ച നാലുവയസ്. മൂർഖൻപറമ്പിൽ വിമാനത്താവളമെന്ന് പറഞ്ഞു ചിരിച്ചവർക്കുമുന്നിൽ സംസ്ഥാനത്തെ വലിയ വിമാനത്താവളം തലയെടുപ്പോടെതന്നെ നിൽക്കുന്നു. നാലുവർഷം പിന്നിടുമ്പോൾ രാജ്യത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ കണ്ണൂരുമുണ്ട്. ഇതുവരെ യാത്ര ചെയ്തത് 37.86 ലക്ഷം പേർ. ഉദ്ഘാടനം ചെയ്ത്…
27 ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്‍റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും.…