കോഴിക്കോട് ഖാസിക്കെതിരെ പീഡന പരാതി; പരാതി നൽകിയത് കണ്ണൂർ സ്വദേശിനി

പീഡന പരാതിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു.കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. രണ്ട് വര്‍ഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി…

/

‘കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം വേണ്ട’; സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ലെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല.കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ…

/

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; മുൻ മന്ത്രി കെ.കെ.ശൈലജക്കെതിരെ അന്വേഷണം

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതിയിൽ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം.ലോകായുക്തയുടേതാണ് ഉത്തരവ്. കോൺ​ഗ്രസ് നേതാവ് വീണ എസ്.നായരാണ് ഹർജി നൽകിയത്. കൊവിഡിന്റെ തുടക്കത്തിൽ പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് കേരള മെഡിക്കൽ സർവീസ്…

/

‘ദൈവം മറുപടി തരും’; ഒളിവിലിരുന്ന് പരാതിക്കാരിക്ക് എല്‍ദോസിന്റെ വാട്‌സ്ആപ്പ് സന്ദേശം

ബലാത്സംഗക്കേസിലെ പരാതിക്കാരിക്ക് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വാട്‌സ്ആപ്പ് സന്ദേശം. ഒരു കുറ്റവും ചെയ്യാത്ത തന്നെ ചതിച്ചു, കേസിൽ അതിജീവിക്കുമെന്നാണ് വാട്‌സ്ആപ്പിലൂടെ സന്ദേശം അയച്ചത്. ഒളിവിലിരുന്ന് കൊണ്ടാണ് പരാതിക്കാരിക്ക് എല്‍ദോസ് വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10നാണ് പരാതിക്കാരിയുടെ അടുത്ത സുഹൃത്തിന്റെ…

//

കേരളത്തില്‍ വമ്പന്‍ കുതിപ്പ് ലക്ഷ്യം; സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി ബിജെപി

സിനിമ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പതിവ് നടപടികള്‍ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിട്ടുള്ളത്.  പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരുന്നതായിരുന്ന പാര്‍ട്ടിയിലെ പതിവ് രീതി. താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര…

//

ടൂറിസ്റ്റ് ബസില്‍ നിയമലംഘനം; കണ്ണൂരിൽ വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

ടൂറിസ്റ്റ് ബസില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളുടെ ചിക്കമംഗളുരു യാത്രയാണ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞത്.കോഴിക്കോട് നിന്നെത്തിയതാണ് ബസ്സ്. കണ്ണൂരിലെ ടൂറിസ്റ്റ് ബസ്സുകാരുടെ സംഘടന അറിയിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന…

/

ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; ആറ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്പെന്റ് ചെയ്തേക്കും. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന പിടിഎ എക്സിക്യൂട്ടീവ് യോഗം അന്തിമ തീരുമാനമെടുക്കും. ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍…

/

യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച ​കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മതിലകത്ത് (തൃശൂർ) താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി മദനാലയം വീട്ടിൽ രഞ്ജിത്താണ് (39) പിടിയിലായത്.മതിലകം സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് നടപടി.ഏഴുവർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. പ്രണയം തകർന്നതോടെയാണ് നഗ്നചിത്രം പ്രചരിപ്പിച്ചത്. പ്രതിയെ കോടതി റിമാൻഡ്…

/

സ‍ര്‍ക്കാര്‍ നി‍ര്‍ദേശത്തിന് പുല്ലുവില:സ്കൂൾ കലാകായിക മേളകൾക്കായി പണപ്പിരിവ്,നിര്‍ബന്ധ പിരിവല്ലെന്ന് വിശദീകരണം

സ്കൂൾ കലാ കായിക മേളകളുടെ നടത്തിപ്പിനായി അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും പണപ്പിരിവിന് വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം . മേളകളുടെ നടത്തിപ്പിന് ഒരുതരത്തിലുമുളള പണപ്പിരിവും പാടില്ലെന്ന സർക്കാർ നിർദ്ദേശമിരിക്കെയാണ് ഉപജില്ലാ തലത്തിലുളള മത്സരത്തിനായി ധനസമാഹരണത്തിന് എ ഇ ഒ മാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്.…

/

കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ വ്യാജ ബോംബ്; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂര്‍ റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കാണപ്പെട്ട അജ്ഞാതവസ്തു ആശങ്ക സൃഷ്ടിച്ചു. കണ്ടെത്തിയത് ബോംബാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ച് ആര്‍പിഎഫ് പാളത്തിൽ പരിശോധന നടത്തി. ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചു വരുത്തിയായിരുന്നു പരിശോധന. കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകൾക്കിടയിലായിരുന്നു…

/