കണ്ണൂർ കോർപറേഷൻ കൗൺസിലർക്കെതിരെ മാനഭംഗത്തിന് കേസ്

കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായ പി. വി. കൃഷ്ണകുമാറിനെതിരെ മാനഭംഗ പരാതിയിൽ പോലീസ് കേസെടുത്തു.ജോലി സ്ഥലത്ത് വച്ച് മാനഭംഗപ്പെടുത്തിയതായാണ് സഹകരണ സംഘം ജീവനക്കാരിയുടെ പരാതി. ബാങ്കില്‍വെച്ച്‌ കയറിപ്പിടിച്ചെന്നാണ് പരാതി. ഇവര്‍ക്ക് സഹകരണ സംഘത്തില്‍ ജോലി വാങ്ങി നല്‍കിയത് കൃഷ്ണകുമാറാണെന്നാണ് വിവരം.പരാതിയില്‍…

///

പയ്യന്നൂരിൽ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസ്; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: പയ്യന്നൂരിൽ ആർ എസ് എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ  പയ്യന്നൂർ സ്വദേശികളായ ഗനിൽ, കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ജൂലെെ 12നാണ് പയ്യന്നൂരില്‍ ആര്‍ എസ് എസ് ഓഫീസിന് നേരെ ബോംബാക്രമണം ഉണ്ടായത്.…

///

68 മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി.സൂര്യയും അജയ് ദേവ് ​ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ​ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച…

//

സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി; സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് തീരുമാനം. ഇന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.…

//

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 94.40 ശതമാനം വിജയം

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 95.21 ശതമാനം…

//

കോഴിക്കോട് വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതായി പരാതി

കോഴിക്കോട് വടകരയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി പരാതി. ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ (40) ആണ് മരിച്ചത്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിലായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദ്ദിച്ചുവെന്ന്…

/

തെരുവുനായ ശല്യം ; പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു

പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട് ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി മാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. തെരുവ് നായകളെ വന്ധ്യംകരണം ചെയ്ത് നഗരസഭ പ്രദേശങ്ങളിലോ, ആളൊഴിഞ്ഞ…

//

ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ; യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു,സി സി ടി വി ദൃശ്യം

കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ലൗ ഷോർ ബസ്സ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു. ഇന്നലെ വൈകുന്നേരം കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറിയ യാത്രക്കാരി മേലെ ചൊവ്വ സ്‌റ്റോപ്പ് വിട്ടതിന് ശേഷം ദേഹാസ്വാസ്ഥ്യം വന്ന് ബസ്സിൽ…

//

കാഴ്ചയ്ക്ക് വിരാമം: കൂത്തുപറമ്പ് വേങ്ങാട്ടെ റാണി ടാക്കീസ് പൊളിച്ചുതുടങ്ങി

ബെഞ്ചമിൻ ലൂയിസിന്റെയും റബേക്ക ലൂയിസിന്റെയും പ്രതികാരകഥയുടെ ചുരുളുകൾക്കൊപ്പം തന്നിലേക്കുള്ള വഴിയും അടച്ച് ‘റാണി’ മടങ്ങുന്നു. നരസിംഹത്തിലെ ഇന്ദുചൂഡന്റെ ഡയലോഗിനൊപ്പം ആർപ്പുവിളികളും വർണക്കടലാസുകളും  നിറക്കാനും ‘അമരത്തി’ലെ അച്ചൂട്ടിയുടെ സങ്കടക്കടലിൽ മുങ്ങിത്താഴാനും കാണികളുമെത്തില്ല. കോവിഡ്‌ തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചുവടുതെറ്റിയ  വേങ്ങാട്ടെ റാണി സിനിമ കൊട്ടക  പൊളിച്ചുനീക്കി. നാലുപതിറ്റാണ്ടിന്റെ …

///

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; തളിപ്പറമ്പില്‍ വയോധികന്‍ അറസ്റ്റില്‍

കണ്ണൂർ: തളിപ്പറമ്പിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വയോധികനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കോടതിക്ക് സമീപം പവിത്രം ഹൗസിൽ പി പവിത്രകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻപും ഇയാൾ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച്…

/