ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ കർക്കടക മാസത്തിൽ പതിവുപോലെ എല്ലാ ചടങ്ങുകളും നടക്കുമെന്ന് ട്രസ്റ്റി അധികൃതർ അറിയിച്ചു.മുത്തപ്പന്റെ കെട്ടിയാട്ടം രണ്ടുനേരവും നടക്കും. കുട്ടികൾക്കുള്ള ചോറൂണ് രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെയും മറ്റു ചടങ്ങുകളെല്ലാം പതിവുപോലെയും നടക്കും.…
ശബരിമല ദര്‍ശനം നടത്തിയ അനുഭവം പങ്കുവെച്ച് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ. അബ്ദുള്‍ സലാം. അവിശ്വസനീയമായ അനുഭവമായിരുന്നു വെന്നാണ് അദ്ദേഹം ശബരിമല ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്. ശബരിമലയില്‍ നിന്നുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.’ ഇന്ന് ശബരിമല ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു.…
കൂത്തുപറമ്പ്: മണിച്ചെയിൻ മാതൃകയിൽ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് കൂത്തുപറമ്പ് സിഐ ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിൽനിന്നായി നൂറുകണക്കിന് പേരുടെ പണമാണ് നഷ്ടമായത്. കോഴിക്കോട് ആസ്ഥാനമായ…
ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ പ്രസംഗിച്ചതിന്റെ മുഴുവന്‍ സമയ വീഡിയോ പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. പ്രസംഗം കിട്ടാത്തതിന്റെ പേരില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന ക്യാപ്ഷനോടെയാണ് സന്ദീപ് വചസ്പതി വീഡിയോ പങ്കുവെച്ചത്. രണ്ട് മണിക്കൂറും 28…
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ…
‘അയൽവാസികള്‍ നാലുചുറ്റും മതില്‍ കെട്ടിയടച്ചു’; കണ്ണൂരിൽ വഴിമുട്ടി ആറംഗ കുടുംബം,വാര്‍ത്തയായതോടെ നടപടി
കണ്ണൂര്‍: അയല്‍വാസികള്‍ നാല് ചുറ്റും മതില്‍കെട്ടി അടച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാതെ കണ്ണൂരിൽ ഒരു കുടുംബം. ആദികടലായി കുന്നോന്‍റവിട അഷ്റഫും കുംടുംബവുമാണ് പുറത്തിറങ്ങാനാകാതെ വലയുന്നത്. കിടപ്പ് രോഗിയായ പിതാവിനെയും സ്കൂളിൽ പോകുന്ന കുട്ടികളെയും മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് താങ്ങിയെടുത്ത് കൊണ്ടുപോകേണ്ട അവസ്ഥയിലാണ് അഷ്റഫ് ഉള്ളത്.ആധാരത്തിലുള്ള മൂന്നടി…
പയ്യന്നൂർ: പയ്യന്നൂർ ഏച്ചിലാം വയലിൽ ബസ്സിനടിയിലേക്ക് തെറിച്ചു വീണു സ്കൂട്ടർ യാത്രികൻ മരിച്ചു. കോറോം അമ്പലത്തറയിൽ മിൽമ ബൂത്ത് നടത്തുന്ന ചന്ദ്രൻ ആണ് മരണപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തിന്‍റെ വണ്ടി അപകടത്തിൽപ്പെട്ട് ബസിനടിയിൽപ്പെടുകയായിരുന്നു. ചന്ദ്രൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പയ്യന്നൂർ തിരുമേനി…
വാനര വസൂരി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ണൂർ വിമനത്താവളത്തിൽ ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാൻ ക്രമീകരണം. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖരറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി മൂന്ന് കൌണ്ടറുകൾ സജ്ജമാക്കും. രോഗ മുള്ളതായി സംശയിക്കുന്നവരെ പരിശോധിക്കാൻ പരിയാരം മെഡിക്കൽ…
അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏക മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ്…
ശക്തമായ കാറ്റിൽ ദേഹത്തേക്ക് തെങ്ങു വീണ് 13കാരന് ദാരുണാന്ത്യം. എട്ടാം ക്ലാസ് വിദ്യാർഥിയും കന്നഡ ഓൺലൈൻ മാധ്യമമായ ‘ഡൈജിവേൾഡ്’ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്‌റ്റീഫൻ ക്രാസ്‌റ്റയുടെ മകനുമായ ഷോൺ ആറോൺ ക്രാസ്‌റ്റ(13) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വീട്ടുപറമ്പിലാണ് അപകടമുണ്ടായത്.അച്ഛനൊപ്പം കമുകിൻ തോട്ടത്തിലേക്ക്…