കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു

കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ഥ ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ച ടാക്‌സിയുടെ ഡ്രൈവറെ ഇനി തിരിച്ചറിയാന്‍ ഉണ്ട്. കൂടാതെ കോട്ടയം ജില്ലയില്‍ രണ്ടുപേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം…

/

മലയാളി യുവാവ് ബംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു; ആളുമാറി ആക്രമിച്ചുവെന്ന് സൂചന

ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കാസര്‍ഗോട് സ്വദേശി സനു തോംസണ്‍(30) ആണ് കൊല്ലപ്പെട്ടത്. ബെംഗലൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു സനു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേയായിരുന്നു സംഭവം. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞിറങ്ങിയ സനുവിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം കുത്തുകയായിരുന്നു. അക്രമികള്‍ ആളുമാറി…

/

വളപട്ടണം ഐഎസ് കേസ്; മിഥിലാജിനും ഹംസക്കും ഏഴ് വർഷം തടവ്; അബ്ദുൾ റസാഖിന് ആറ് വർഷം തടവ്

വളപട്ടണം ഐഎസ് കേസില്‍ കൊച്ചി എൻ ഐ എ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇരുവരും 50000 രൂപ വീതം പിഴയടയ്ക്കുകയും വേണം. രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും…

/

സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങി കണ്ണൂർ; ആവേശമായി പ്രചാരണ മത്സരം

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പ്രചാരണ വോളിബോള്‍ മത്സരം  പന്തുകളി പ്രേമികളിൽ ആവേശം തീര്‍ത്തു.ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകരായ വിക്ടര്‍ ജോസഫ്, ഷമീര്‍ ഊര്‍പ്പള്ളി എന്നിവരുടെ കനത്ത സ്മാഷുകളിലൂടെ പ്രസ്‌ക്ലബ്ബ്…

///

മങ്കിപോക്സ്: എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം; 5 ജില്ലകളിൽ നിന്നുള്ളവര്‍ക്ക് ഫ്ലൈറ്റ് കോണ്ടാക്ട്

സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്‌ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത…

///

കണ്ണൂരിലെ ഫാത്തിമ ഗോൾഡ്‌ നിക്ഷേപ തട്ടിപ്പ് ; വിശദീകരണവുമായി ഫാത്തിമ ഗോൾഡ്‌ മാനേജ്മെന്‍റ്

ഫാത്തിമ ഗോൾഡ് ബാങ്ക് റോഡ് കണ്ണൂർ എന്ന സ്ഥാപനത്തിനെതിരെ അടുത്ത ദിവസങ്ങളിലായി വന്ന വാർത്തകൾ വ്യാജവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഫാത്തിമ ഗോൾഡ് മാനേജ്മെന്‍റ്.കണ്ണൂർ താളിക്കാവിലെ ഹോട്ടൽ ബിനാലെയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ . തങ്ങളുടെ സ്ഥാപനത്തിന് വേറെ ബ്രാഞ്ചുകളോ ഫ്രാഞ്ചൈസികളോ ഇല്ലെന്നും ഡയറക്ടർമാർക്കോ ജീവനക്കാർക്കോ…

//

‘അഞ്ഞൂറ് രൂപ മുടക്കൂ, 25 കോടി നേടൂ’; തിരുവോണം ബമ്പർ പ്രകാശനം ചെയ്തു

പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയ ഈ വർഷത്തെ തിരുവോണം ബമ്പർ  ടിക്കറ്റ് പ്രകാശനം ചെയ്തു. ധനമന്ത്രി ബാലഗോപാൽ, മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നൽകിയാണ് പ്രകാശനം ചെയ്തത്. നടന്‍ സുധീര്‍ കരമനയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 25 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. കേരള…

/

‘ലൈനിൽ തൊട്ടു മരിക്കണ്ട’; ഷോക്കടിക്കാത്ത തോട്ടിയുമായി കെഎസ്ഇബി

വൈദ്യുത കമ്പികളിൽ ലോഹത്തോട്ടികൾ  തട്ടിയുള്ള അപകടങ്ങളൊഴിവാക്കാൻ പരിഹാരവുമായി കെഎസ്ഇബി .ലോഹത്തോട്ടികൾക്ക് പകരം ഇൻസുലേറ്റഡ് വസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ കെഎസ്ഇബി നേരിട്ട് വിതരണം ചെയ്യാനാണ് തീരുമാനം. ചക്കയും മാങ്ങയുമൊക്കെ അടർത്തിയെടുക്കാൻ ആളുകൾ ലോഹത്തോട്ടികൾ ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാനാണിത്.ഫൈബറോ പിവിസിയോ ഉപയോഗിച്ചുള്ള തോട്ടികൾ ഇറക്കാനാണ് ധാരണ. ഇത്തരം…

//

മഹിളാമോർച്ച നേതാവ്‌ ശരണ്യയുടെ ആത്മഹത്യ; പ്രതി പ്രജീവ്‌ കീഴടങ്ങി

മഹിളാമോർച്ച നേതാവ്‌ ശരണ്യയുടെ ആത്മഹത്യയിൽ പ്രതിയായ ബിജെപി നേതാവ്‌ പ്രജീവ്‌ കീഴടങ്ങി. ആത്മഹത്യക്കുറിപ്പ്‌ പുറത്തുവന്നതിന്‌ പിന്നാലെ പ്രജീവ്‌ ഒളിവിൽ പോയിരുന്നു. പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ രാവിലെ പത്ത് മണിയോടെ ആണ് കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിനെതിരെയുള്ള ആരോപണങ്ങളുണ്ട്. ഇതിന് പുറമെ ബന്ധുക്കളും  പ്രജീവിനെതിരെ…

//

‘ആനമതില്‍ വേണം’; വനംവകുപ്പിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എംവി ജയരാജന്‍

കണ്ണൂര്‍: ആറളം ഫാമില്‍ ആനമതില്‍ വേണ്ടെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വനം വകുപ്പിന്റെ തീരുമാനം തിരുത്തണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. മതില്‍വേണ്ടെന്ന വനം വകുപ്പിന്റെ സത്യവാങ്മൂലത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കും.…

//