ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
മലയാള സിനിമാ രംഗത്ത് സഹസംവിധായികയായും സഹനടിയായും പ്രവർത്തിച്ച അംബിക റാവു(58) അന്തരിച്ചു. വൃക്കരോഗമൂലം ചികിൽസയിലിരിക്കെ തിങ്കൾ രാത്രി10.30ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര്…
നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സഭയില്‍ ഗുരുതര ചട്ടലംഘനം ഉണ്ടായെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്രതിപക്ഷ എംഎല്‍എമാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതിനെതിരേയും…
ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥിൽ ചേരാനുള്ള ഓൺലൈൻ രജിസ്‌ട്രേഷനു വേണ്ടി ഹെൽപ് ഡെസ്ക്ക് നാളെ രാവിലെ 11 മണി തൊട്ട് കണ്ണൂർ ബിജെപി ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്നു.ജില്ലാ പ്രസിഡന്റ് ശ്രീ എൻ ഹരിദാസ് ഹെൽപ് ഡെസ്ക്ക് പ്രവർത്തനം ഉദ്ഘാടനം ചെയ്യും.അഗ്നിപഥ് ഭാരതീയ സേനകളെ…
മുക്കുപണ്ടം നിർമിച്ച് തട്ടിപ്പുകാർക്ക് നൽകുന്നയാൾ അറസ്റ്റിൽ. തൃശൂർ ആറ്റൂർ കുറ്റൂർ നടുക്കണ്ടി വീട്ടിൽ മണികണ്ഠൻ എന്ന മുരുകനാ(54)ണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. ബാങ്കുകൾക്ക് പോലും കണ്ടെത്താനാത്ത രീതിയിൽ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് മണികണ്ഠന്റെ നിർമാണം. ബാങ്കിൽ ഉരച്ചാലോ സ്കാനറിൽ വച്ചാലോ സ്വർണമല്ലെന്ന് ആരും പറയാത്ത…
പയ്യന്നൂര്‍: വൈദ്യുതി വകുപ്പ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച വൈദ്യുതി കമ്പിയില്‍ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയിലാണ് ബൈക്ക് യാത്രികനായ ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോല്‍ പ്രശാന്തിന് (43) അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. സാരമായി പരിക്കേറ്റ പ്രശാന്ത് കോഴിക്കോട്ടെ…
എസ്എഫ്‌ഐയ്ക്ക് ഇടുക്കിയില്‍ കൊലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് ഇടുക്കി ഡിസിസി അദ്ധ്യക്ഷന്‍ സി പി മാത്യു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് പോലെയുള്ള നടപടി തുടര്‍ന്നാല്‍…
അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ ആണ് ലഭിച്ചത്. ഡിസംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിയമനം നൽകാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു .അഗ്‌നിപഥ് പദ്ധതിക്ക് എതിരെ വിമർശനങ്ങൾ നിലനിൽക്കുന്നതിനിടെയാണ്…
മുഴപ്പിലങ്ങാട്∙ ഡ്രൈവ് ഇൻ ബീച്ചിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചു. മഴ കനത്തതിനാൽ ബീച്ചിൽ പതിവായ മണൽ ഒലിച്ചുപോക്ക് വ്യാപകമായതാണ് വാഹനങ്ങൾ പ്രവേശിക്കുന്നത് നിർത്താൻ കാരണം. ഡ്രൈവ് ഇൻ ബീച്ചിലേക്ക് കടൽ കയറി തുടങ്ങിയതും കാരണമാണ്.ഭൂമിയിൽ വാഹനവുമായി കയറാവുന്ന ഏറ്റവും ഉയർന്ന…
കണ്ണൂർ : വീട്ടിൽ കയറി സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ചാല ആറ്റടപ്പ റോഡിൽ മനയത്ത്മൂലയിലെ പുറത്തേക്കണ്ടി വീട്ടിൽ അബ്ദുൾ ജലാലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഞായർ പുലർച്ചെ രണ്ടിനാണ് സംഭവം.വീട്ടിൽ ജലാലിന്റെ ഭാര്യ സൗദത്തും രണ്ട് മക്കളുമാണുണ്ടായിരുന്നു. സൗദത്തിന്റെ മകളുടെ…
ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള ഡോ. റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക്.പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ…