ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.മലപ്പുറം തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ ഫാത്തിമ മരിച്ചു.…

/

കിരണിന്റെ ഫോണിൽ 4,87, 000 വോയ്സ് ക്ലിപ്പുകൾ;’ഇനിയും പ്രതികൾ വരുമെന്ന് ‘വിസ്മയയുടെ അച്ഛൻ

വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിത വി നായരും പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണിൽ നിന്ന് സൈബർ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകൾ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച്…

/

പരമാവധി ശിക്ഷയ്ക്കായി പ്രോസിക്യൂഷന്‍, പ്രായം പരിഗണിച്ച് ഇളവ് തേടാന്‍ പ്രതിഭാഗം; വിസ്മയ കേസില്‍ കിരണിന്റെ ശിക്ഷ ഇന്ന്

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയയുടെ മരണക്കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്.കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പ്രതി കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷക്ക് വേണ്ടിയാകും ഇന്നത്തെ…

/

‘ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയാൽ പരാതിപ്പെടാം’: കേന്ദ്ര സർക്കാർ

റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.2017 ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും…

//

നടിയുടെ പീഡന പരാതി;കോടതി പറയുന്ന ദിവസം ഹാജരാക്കുമെന്ന് വിജയ് ബാബു

നടിയുടെ പീഡന പരാതിയിൽ കോടതി പറയുന്ന ദിവസം ഹാജരാകാൻ തയ്യാറാണെന്ന് നടനും സംവിധായകനുമായ വിജയ് ബാബു. അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും വിജയ് ബാബു വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത ഉടനെ കേസ് പരി​ഗണിക്കാമെന്നാണ് കോടതി പറ‍ഞ്ഞിരിക്കുന്നത്. യാത്രാ ടിക്കറ്റ് ഉടൻ ഹാജരാക്കണമെന്നും…

//

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ‘കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചു’ ;പോലീസ് കേസെടുത്തു

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.ആലപ്പുഴയിലാണ് സംഭവം .കുട്ടിയെ കൊണ്ട് വര്‍ഗീയ മുദ്രാവാക്യം  വിളിപ്പിച്ചെന്നാണ് കേസ്. ഒരാളുടെ തോളിലേറി ചെറിയകുട്ടി മുദ്രാവാക്യം വിളിച്ച് കൊടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ്  കേസെടുത്തത്.’അരിയും മലരും വാങ്ങിച്ച് വീട്ടില്‍…

//

മങ്കി പോക്‌സിനെതിരെ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു…

//

വിദ്യാഭ്യാസ കാലത്തെ പരിചയത്തിനിടെ വിവാഹ വാഗ്ദാനം നൽകി പീഡനം;യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: വിദ്യാഭ്യാസ കാലത്തെ പരിചയത്തിനിടെ വിവാഹ വാഗ്ദാനം നൽകി കർണ്ണാടകയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ.ചെറുതാഴം വിളയാങ്കോട് കുളപ്പുറം സ്വദേശിയായ ആശുപത്രി ജീവനക്കാരൻ നവനീതി(28) നെയാണ് തളിപ്പറമ്പ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശ് അറസ്റ്റു…

/

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; ബൂത്ത് കമ്മിറ്റിക്ക് പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന് പരസ്യത്തിന് എതിരെയായിരുന്നു പരാതി.സ്വതന്ത്ര സ്ഥാനാർഥി ബോസ്‌കോ കളമശേരിയുടെ പരാതിയിലാണ് കേസ്.120 (0)…

//

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം സ്ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി. രാജ്യത്ത് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത് തമിഴ് നാട്ടിൽ.രോഗം സ്ഥിരീകരിച്ചത് ചെങ്കൽപേട്ട് സ്വദേശിക്കാണ്. ഈ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദം ബിഎ4 ആദ്യമായി സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. മെയ് ഒമ്പതിന് സൗത്ത് ആഫ്രിക്കയിൽ നിന്ന് ഹൈദരാബാദിൽ…

//