ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കാലാവസ്ഥ അനുകൂലമായാൽ മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തും. വൈകിട്ട് നാലിന് നടത്താനാണ് തീരുമാനം. വ്യാഴാഴ്ച നഗരത്തിൽ മഴയൊഴിഞ്ഞുനിന്ന സാഹചര്യം കണക്കിലെടുത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് പരിഗണിച്ചുമാണ് തീരുമാനം. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്.പൂരം നാളിൽ പുലർച്ച മൂന്നിന് നടക്കേണ്ട…
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ദുബായിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും.പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ…
കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്.ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത കറി കഴിച്ചുടന്‍ തന്നെ സുലേഖയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. പിന്നീട്…
മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേർ കസ്റ്റഡിയിൽ. പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നൽകിയ മൊഴി.ഇന്ന് രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ…
എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ സിഐ ആര്‍.എസ്.ആദര്‍ശിനെതിരെയാണ് നടപടി. കോപ്പിയടി സ്ഥിരീകരിച്ച് പരീക്ഷ സ്‌ക്വാഡ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇത് അടിസ്ഥാനമാക്കിയാണ് നടപടി.കോപ്പിയടി വിഷയത്തെ പൊലീസ് മേധാവിയടക്കം വളരെ ഗൗരവമായിട്ടായിരുന്നു കണ്ടത്. ലോ അക്കാഡമി ലോ കോളജില്‍…
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്നും എഡിജിപി എസ് ശ്രീജിത്ത് മാറിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തെ…
വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു.നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി RDO ആർ.രമണൻ പറഞ്ഞു.വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ…
എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ കോൺഗ്രസ് വിട്ടു. ഇനി മുതൽ എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജോ ജോസഫിന് വേണ്ടി പ്രചാരണത്തിലിറങ്ങുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.തൃക്കാക്കര സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ നേതൃത്വം വ്യത്യസ്ത…
സിപിഐഎം നേതാവും മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയാവുന്നു.ഈ മാസം 22 ന് തവനൂരിലെ വൃദ്ധ സദനത്തില്‍ വെച്ചാണ് വിവാഹം നടക്കുക. രാവിലെ ഒന്‍പത് മണിക്കാണ് ചടങ്ങ്.ആര്‍ഭാടങ്ങളില്ലാതെയാവും ചടങ്ങ് എന്നാണ് കുടുംബം അറിയിക്കുന്നത്. തിരുവനന്തപുരം പി ടി…
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . സുധാകരനെതിരായ കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് സതീശന്‍ പറഞ്ഞു.”നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ച പിണറായിക്കെതിരെ കേസില്ല. കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗങ്ങൾ…