ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
തുടക്കം മുതല്‍ വിവാദത്തിലായ സില്‍വര്‍ലൈന്‍ പ്രതിഷേധം പുരോഗമിക്കുന്നതിനിടെ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം. കണ്ണൂര്‍ മുഴപ്പിലങ്ങാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് ഉദ്യോഗസ്ഥരും എന്ത് വന്നാലും പ്രതിഷേധിക്കുമെന്ന് നാട്ടുകാരും വ്യക്തമാക്കിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടാകുകയായിരുന്നു. പ്രതിഷേധിച്ചവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.മുന്നറിയിപ്പില്ലാതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടലിനെത്തിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.…
ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി.കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം…
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷന് സമീപം കൂട്ടിയിട്ടിരിക്കുന്ന, കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ ഒരുമാസത്തിനകം മാറ്റണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്. വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് ഇവ മാറ്റാൻ ഉത്തരവായത്. സംഭവത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് ജില്ല പൊലീസ് മേധാവി രണ്ട്…
ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണുരാജും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വ്വീസ് കേര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും രേണു രാജും…
കണ്ണൂര്‍: ചാലയിലെ കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ 20 പേര്‍ക്ക് എതിരേ കേസ്. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി, സുദീപ് ജയിംസ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. കേസില്‍ നിന്ന് കെ…
ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് സംഭവം.സ്റ്റാന്റിലെ ഇന്ത്യൻ ബേക്കറിക്കാണ് ആദ്യം തീ പിടിച്ചത്.ബേക്കറി പൂർണമായും കത്തിനശിച്ചു. ബേക്കറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ക്ലോത്ത് ബാനർ പ്രിന്റിംഗ് സ്ഥാപനവും പൂർണ്ണമായും നശിച്ചു.കണ്ണൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചക്കരക്കൽ പോലീസും ചേർന്ന്…
മംഗലാപുരം തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ഭിന്ന ശേഷിക്കാരുടെ ശുചിമുറിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ട്രെയിന്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ട സാഹചര്യം ഉണ്ടായി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അജ്ഞാതനെ അംഗപരിമിതരുടെ കോച്ചിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലത്ത്…
കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതു സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ പൊലീസ് പരിശോധനയും ശക്തമാക്കുന്നു . വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന ശക്തമാക്കും . പരിശോധന പുനഃരാരംഭിക്കാനും നിര്‍ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.…
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡിവൈഎഫ്‌ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരു ദിവസം പോലും ഭക്ഷണ വിതരണം അവര്‍ മുടക്കുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസും നടപ്പാക്കുമെന്ന് സുധാകരന്‍ പറഞ്ഞു.കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമ വേദിയിലായിരുന്നു ഡിവൈഎഫ്‌ഐയെ സുധാകരന്‍…
ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള്‍…