വീണ്ടും മാസ്ക് നിർബന്ധമാക്കി കേരളം; ധരിച്ചില്ലെങ്കില്‍ പിഴ

ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി കൊണ്ടുളള ഉത്തരവിട്ട് സർ‌ക്കാർ. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മാസ്ക് ധരിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമം (2005) പ്രകാരം പിഴ ഈടാക്കാനാണ് നിർദേശം.പൊതുസ്ഥലങ്ങളിലും, തൊഴിലിടങ്ങളിലും, യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഉത്തരവ് കർശനമായി…

/

‘കൂടുതല്‍ സജീവമായി രാഷ്ട്രീയത്തിലുണ്ടാവും’; വിരമിക്കല്‍ വാര്‍ത്ത തള്ളി ജെയിംസ് മാത്യൂ

കണ്ണൂർ: താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ ജയിംസ് മാത്യു. താൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്നും, എന്നാൽ പാർട്ടി അറിവോടെയും അനുമതിയോടെയും പുതിയൊരു സംരംഭം തുടങ്ങുകയാണെന്നും കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജയിംസ് മാത്യു പറഞ്ഞു. ബേബി റൂട്ട്സ് എന്ന…

//

‘പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി’;നടൻ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി. ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് പുറത്തുവിട്ടതിനെ തുടർന്നാണ് വിജയ് ബാബുവിനെതിരെ പുതിയ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസ് എടുത്തത്.കോഴിക്കോട് സ്വദേശിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി എത്തിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത്…

//

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സ്ഥലത്ത് കെട്ടിടം പണിതെന്ന് പരാതി

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിൽ സർക്കാർ സ്ഥലം കൈയേറി സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘം സ്ഥാപനം നിർമിച്ചതായി പരാതി. എന്നാൽ, റവന്യൂ അധികൃതർ അനുമതി നൽകിയ സ്ഥലത്താണ് താൽക്കാലിക കെട്ടിടം പണിതതെന്ന് സ്ഥാപന അധികൃതർ പറയുന്നു.സ്ഥാപനം കെട്ടുന്നതിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി…

/

‘രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ’; കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് സ്പ്രിങ്

കണ്ണൂർ: പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ ലോഹനിർമ്മിത സ്പ്രിങ് വിജയകരമായി പുറത്തെടുത്തു.സങ്കീർണ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെയാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധർ സ്പ്രിങ് പുറത്തെടുത്തത്.കാസർഗോഡ് കുമ്പള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തിൽ വലത്തേ അറയിൽ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ്…

//

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് ;തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യന്‍ സംഘം

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈല്‍ നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം. ഇതിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്നാണ് പൊലീസ് നിഗമനം. പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി…

//

പോലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്.എന്നാൽ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികിൽ അത്യാസന്ന നിലയിലാണ്.ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു…

//

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക അതിക്രമ കേസ്;”ഇര താനാണെന്ന്” വിജയ് ബാബു

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക അതിക്രമ കേസ് .കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഈ മാസം 22നാണ്…

//

സിപിഐഎം നേതാവ് ജെയിംസ് മാത്യൂ സജീവ രാഷ്ട്രീയം വിടുന്നു; 11 മണിക്ക് വാര്‍ത്താസമ്മേളനം

സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യൂ സജീവ രാഷ്ട്രീയം വിടുന്നു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. തീരുമാനം പ്രഖ്യാപിക്കാന്‍ ഇന്ന് പതിനൊന്ന് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തും. പത്ത് വര്‍ഷക്കാലം തളിപ്പറമ്പ് എംഎല്‍എയായിരുന്നു ജെയിംസ് മാത്യൂ. എസ്എഫ്‌ഐയിലൂടെയായിരുന്നു ജെയിംസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം…

//

‘ന്യായീകരണം കുറ്റമായിരുന്നെങ്കില്‍ ആയിരം ജീവപര്യന്തം മിനിമം കിട്ടിയേനെ’; എ എ റഹീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. എ എ റഹീമിന് അറസ്റ്റ് വാറന്റുണ്ടെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. വാര്‍ത്ത കണ്ടപ്പോള്‍ കൗതുകമൊന്നും തോന്നിയില്ല. കാരണം അദ്ദേഹം ഒരു…

//