രാജ്യസഭാ സീറ്റ് :സ്ഥിരമായി തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്നവരെ പരിഗണിക്കുന്നത് തെറ്റായ സന്ദേശം;എം ലിജുവിനെതിരെ കെ മുരളീധരൻ

രാജ്യസഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് കെ മുരളീധരൻ എം പി. സ്ഥിരമായി തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്നവരെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി കെ മുരളീധരൻ ഹൈക്കമാൻഡിന് കത്ത് നൽകി. ശ്രീനിവാസൻ കൃഷ്ണന് പരോക്ഷ പിന്തുണ നൽകുന്ന കത്താണ് കെ മുരളീധരൻ ഹൈക്കമാൻഡിന്…

//

സാമൂഹ്യ മാധ്യമം വഴി ഇൻഷുറൻസ് തട്ടിപ്പ്: തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പൻഷൻ

സാമൂഹ്യ മാധ്യമം വഴി ഇൻഷുറൻസ് തട്ടിപ്പുമായി തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥ. പ്രധാൻ മന്ത്രി ആവാസ് യോജന ഗുണഭോക്താക്കളെ ഉൾപ്പെടുത്തി വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇല്ലാത്ത ഇൻഷുറൻസിന്റെ പേരിൽ ഇവർ പണം ആവശ്യപ്പെട്ടത്. കൊല്ലം കുമ്മിൽ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജാൻസി കെവിയാണ് തദ്ദേശ…

/

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം : ഫയല്‍ വൈകിപ്പിച്ചാലും മോശമായി പെരുമാറിയാലും ഇനി ‘പണികിട്ടും’

തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറിയാലും ഫയലുകള്‍ വൈകിപ്പിച്ചാലും സ്ഥാനക്കയറ്റം തടയാവുന്ന രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കും. ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍, പുതിയ വ്യവസ്ഥകള്‍ അടങ്ങുന്ന…

//

ഹിജാബ് വിധിയിൽ പ്രതിഷേധം; കർണാടകയിൽ ഇന്ന് ബന്ദ്

ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് വിവിധ മുസ്‌ലിം സംഘടനകളുടെ ബന്ദ്. ബന്ദ് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ്. പ്രശ്‌നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്.ബന്ദിന് കര്‍ണാടകയിലെ പ്രധാന പത്ത്…

//

ആലപ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു; രണ്ട് മരണം

ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പുലർച്ചെ 6 മണിയ്ക്കാണ് അപകടമുണ്ടായത്.ടോറസ് ലോറിയാണ് നാല്…

//

രാജ്യസഭാ സീറ്റ്;പരിഗണനാപട്ടികയിൽ നിന്ന് ശ്രീനിവാസൻ കൃഷ്‍ണന്റെ പേര് തള്ളി സോണിയ ഗാന്ധി

രാജ്യസഭാ സീറ്റ് ശ്രീനിവാസൻ കൃഷ്‍ണന്റെ പേര് തള്ളി സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസൻ കൃഷ്ണൻ. പരിഗണനാപട്ടികയിൽ നിന്ന് ശ്രീനിവാസൻ കൃഷ്ണന്റെ പേര് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിർദേശിച്ചു. റോബർട്ട് വാധ്രയുമായി ബന്ധപ്പെട്ട കേസുകളിൽ ആരോപണ വിധേയനാണ് ശ്രീനിവാസൻ…

///

വധഗൂഢാലോചന കേസ്: ദിലീപിനെ വിളിച്ചവരില്‍ ഡിഐജിയും, പിന്നാലെ ഫോണ്‍ മാറ്റി, തെളിവുകള്‍ പുറത്ത്

കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ ഡിഐജി സഞ്ജയ് കുമാര്‍ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയായിരുന്നു ഫോണ്‍ വിളി. ജനുവരി എട്ടിന് രാത്രി 10.04നായിരുന്നു ഡിഐജി ദിലീപിനെ വിളിച്ചത്. ഇരുവരും നാല് മിനിറ്റ് 12 സെക്കന്റ് സംസാരിച്ചു.…

//

കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി ഡോ. പൂര്‍ണിമ മോഹന്‍ രാജി വച്ചു

കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി സ്ഥാനം ഡോ. പൂര്‍ണിമ മോഹന്‍ രാജി വച്ചു. സ്വയം ഒഴിയാനുള്ള അപേക്ഷയ്ക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയതോടെയാണ് പൂര്‍ണിമ മോഹന്‍ രാജി വച്ചത്. പൂര്‍ണിമ മോഹന്റെ നിയമനത്തിനെതിരായ പരാതി ഗവര്‍ണറുടെ പരിഗണനയിലായിരുന്നു. ലെക്‌സിക്കന്‍ മേധാവി സ്ഥാനം വഹിക്കാനുള്ള അടിസ്ഥാനയോഗ്യത പൂര്‍ണിമയ്ക്ക്…

//

പോക്സോ കേസിൽ പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

പയ്യന്നൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം കാണിച്ചയാളെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. രാമന്തളി കുന്നിക്കരക്കാവ് സ്വദേശി പി.വി.ബാലചന്ദ്രനെ (43) യാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.തുടർന്ന് സ്കൂൾ അധികൃതർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.2014-ലാണ് പെൺകുട്ടിയെ…

//

കണ്ണൂരിലെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ

കണ്ണൂരിലെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി നിസാം അറസ്റ്റിൽ . തെക്കിബസാർ സ്വദേശി നിസാം അബ്‌ദുൾ ഗഫൂർ ആണ് പിടിയിലായത്. ദിവസങ്ങൾക്കു മുൻപ് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ദമ്പതികൾ കണ്ണൂർ സിറ്റി പോലീസ് പിടിയിലായിരുന്നു.ജില്ലയിൽ ലഹരിമാഫിയക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത് മംഗലാപുരത്തു നിന്നാണ്…

//