രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ന്യൂഡൽഹി മണിപ്പുർ വീണ്ടും വൻ സംഘർഷത്തിലേക്ക്. അക്രമികൾ വെടിവച്ചുകൊന്നയാളുടെ മൃതദേഹവുമായി വ്യാഴാഴ്‌ച വൻജനക്കൂട്ടം ഇംഫാലിലേക്ക് മാർച്ച് ചെയ്‌തു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാത്രി വൈകിയും പിരിഞ്ഞുപോകാൻ ഇവർ തയ്യാറായിട്ടില്ല. ഇതെ തുടർന്ന് വൻ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വ്യാഴാഴ്‌ച പുലർച്ചെ …
ചെന്നൈ തമിഴ്നാട്ടില്‍ അസാധാരണ നീക്കത്തിലൂടെ ഡിഎംകെ മന്ത്രി വി സെന്തിൽ ബാലാജിയെ ഗവർണർ ആർ എൻ രവി മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. പ്രതിഷേധം ശക്തമായതിനു പിന്നാലെ നടപടി ഗവർണർ മരവിപ്പിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ശുപാര്‍ശയില്ലാതെയാണ് സെന്തിൽ ബാലാജിയെ പുറത്താക്കിയത്. മുഖ്യമന്ത്രി അറിയാതെ ഗവര്‍ണര്‍…
തിരുവനന്തപുരം അയൽ സംസ്ഥാനങ്ങളിലെ പച്ചക്കറി ക്ഷാമം സംസ്ഥാനത്തെ ചെറുകിട വിപണികളെയും ബാധിച്ചു. തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയിലാണ് കൂടുതൽ വർധന. തക്കാളി വില 110 ൽ എത്തി. രണ്ടാഴ്‌ചയ്‌ക്കിടെ 40 രൂപയാണ് കൂടിയത്. തെങ്കാശി, ബംഗളൂരു, പുനെ മാർക്കറ്റിൽ 70 രൂപയാണ്…
പെരുമ്പാവൂര്‍> പെരുമ്പാവൂര്‍ വേങ്ങൂരില്‍ കാട്ടാന ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൊടവത്തൊട്ടി വീട്ടില്‍ രാഘവന്‍, സുഹൃത്ത് എല്‍ദോസ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാഘവന്റെ വാരിയെല്ലിന് പരിക്കേറ്റു. സുഹൃത്ത് എല്‍ദോസ് ഓടിരക്ഷപ്പെട്ടു.…
അഹമ്മദാബാദ്> കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ പഞ്ച്മഹലില്‍ കുടിലിന് മുകളില്‍ മതില്‍ ഇടിഞ്ഞു വീണ് നാല് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹലോലില്‍ ജിഐഡിസി മേഖലയിലെ ഫാക്ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം…
കണ്ണൂർ | ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരിയിൽ ജെയിംസിനെ (61) ആണ് കണ്ണൂർ പാറക്കണ്ടി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മോളി (സൂപ്പർവൈസർ ആറളം). മക്കൾ: ജോളി (സോഫ്‌റ്റ്‌വെയർ…
മനാമ: ഖത്തറിലെ അല്‍ ഖോറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. കൊല്ലം ശക്തികുളങ്ങര സ്വദേശി റോഷിന്‍ ജോണ്‍ (38), ഭാര്യ കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശി ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളും തമിഴ്‌നാട്…
തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരുത്താന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ…
ഷൊർണൂർ ശബരി എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ അകപ്പെട്ട ഭിന്നശേഷിക്കാരനെ രക്ഷപ്പെടുത്തി. കൈയ്‌ക്ക് ശേഷിക്കുറവുള്ള രാജുവിനെയാണ് ടെക്‌നീഷ്യൻമാർ ഡോറിന്റെ പൂട്ട് പൊളിച്ച് രക്ഷപ്പെടുത്തിയത്. റെയിൽവേ പൊലീസും ഒപ്പമുണ്ടായി. ആലുവയിൽനിന്ന് ഇയാൾ ശുചിമുറിയിൽ കയറി വാതിലടച്ചതാണ്. ഏറെനേരം തുറക്കാത്തതിനെ തുടർന്ന് റെയിൽവേ അധികൃതർക്ക് വിവരം നൽകി. തൃശൂരിൽ…
കൊച്ചി> കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് ‘ഔട്ട് ലുക്ക്’ സീനിയര്‍ എഡിറ്റര്‍ കെ കെ ഷാഹിന അർഹയായി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. നിക ഗ്വറാമിയ (ജോർജിയ), മരിയ തെരേസ മൊണ്ടാന (മെക്‌സിക്കോ),ഫെർഡിനാൻഡ് അയിറ്റെ (ടോഗോ)…