രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കെ.ടി.യു വി.സി നിയമനത്തിൽ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു. അപ്പീൽ പോകണമോ എന്നതിൽ അടക്കം തീരുമാനം പിന്നീട്. സർക്കാരിന് പിടിവാശിയില്ല. യോഗ്യതയുടെ കാര്യത്തിൽ സർക്കാരിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. അതിപ്പോൾ പറയുന്നില്ലെന്നും മന്ത്രി ആർ. ബിന്ദു…
കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി നാലാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതാവ് കൂടിയായ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും , അഞ്ജു ബോബി…
സാങ്കേതിക സർവ്വകലാശാല (കെ.ടി.യു) താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജിയിൽ കഴമ്പുണ്ടെന്നും ചാൻസലർ നിയമവിധേയമായി പ്രവർത്തിക്കണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടറായ…
അട്ടപ്പാടി കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. താവളം സ്വദേശി ചന്ദ്രന്‍ ആണ് പിടിയിലായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ചൊവ്വാഴ്ച രാവിലെയാണ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ നിരീക്ഷണമുറിയില്‍ വച്ചാണ് ഇയാള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.…
നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ നരിക്കുനി – എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന…
ഹരിയാനയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് വൻ തിരിച്ചടി. 22 ജില്ലാ പരിഷത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ചിഹ്നത്തിൽ മത്സരിച്ച 102 സീറ്റിൽ എൺപതിലും ബി.ജെ.പി തോറ്റു. പഞ്ച്‌കുള, സിർസ ജില്ലകളിൽ ഒറ്റ സീറ്റിലും ബി.ജെ.പിക്കു ജയിക്കാനായില്ല. ബി.ജെ.പി ശക്തികേന്ദ്രമായി അറിയപ്പെടുന്ന അമ്പാലയിൽ രണ്ടു സീറ്റിൽ…
വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ ശക്തികൾ തുടരുന്ന കലാപനീക്കങ്ങളെ വെള്ളപൂശാനും കഴിഞ്ഞ നാലുമാസമായി അങ്ങേയറ്റത്തെ സംയമനത്തോടെ ജനാധിപത്യപരമായി വിഷയം കൈകാര്യം ചെയ്യുന്ന ഇടതുസർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റാനും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ നടത്തുന്ന വില കുറഞ്ഞ ജൽപനങ്ങൾ പ്രബുദ്ധകേരളം അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.…
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്.പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്‍റെ ചുമതലകള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇന്‍റലിജന്‍സ്…
കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ തോട്ടുമുക്കം കോനൂര്‍ കണ്ടിയില്‍ കാട്ടാന ആക്രമണം. ഒരു ഓട്ടോ തകര്‍ത്തു. ആനയെ ഓടിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരിക്കേറ്റു. കൊടമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ മനോജ് കുമാറിനാണ് പരിക്കേറ്റത്.…
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം മുന്‍ എം.എൽ.എ എസ് രാജേന്ദ്രനെതിരെ ഉടന്‍ കേസെടുക്കില്ല. എസ്. രാജേന്ദ്രന്‍റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഉടന്‍ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. ഹൈക്കോടതി വിധി വന്ന ശേഷമാകും തുടര്‍നടപടികള്‍. എസ്. രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. അതേസമയം റവന്യു…