വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ല -എം.വി.​ ഗോവിന്ദൻ

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. 80 ശതമാനം പണിയും കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാം എന്ന് ഉറപ്പ് നൽകി. സമരത്തിന്‍റെ പരാജയ ഭീതിയിൽ നിന്നാണ് അക്രമം ഉണ്ടായതെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം പൊതുമേഖലയിൽ നടത്തണം എന്ന്…

/

പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ന്യായീകരിച്ച്‌ കെ. സുധാകരൻ

പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ന്യായീകരിച്ച്‌ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് അക്രമം ഉണ്ടായതെന്നാണ് സുധാകരൻ പറയുന്നത്. അടിച്ചാൽ തിരിച്ചടി കിട്ടും. വിമോചന സമരം ഓർമ്മിക്കണം. ഇനിയൊരു വിമോചന സമരം വേണമോയെന്ന് സി.പി.എം ചിന്തിക്കണം. ഇങ്ങനെ പോയാൽ പുതിയ…

/

കെ. റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുവെയാണ്​ കെ. റെയിൽ മുടങ്ങിയെന്ന പ്രചാരണം പരോക്ഷമായി പരാമർശിച്ചത്​. നാടിന് ആവശ്യമുള്ള പദ്ധതികൾ ഏതെങ്കിലും കൂട്ടർ എതിർത്താൽ സർക്കാർ അത് നടപ്പിലാക്കാതിരിക്കില്ല. വരും…

/

‘മോദിയുടെ നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കും’-ജയറാം രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിയുടെ നയങ്ങൾ സാമ്പത്തിക അസമത്വവും സാമൂഹിക വിദ്വേഷവും രാഷ്ട്രീയ സ്വേച്ഛാധിപത്യവും സൃഷ്ടിക്കുന്നുവെന്ന് ആരോപണം. ഇത്തരം നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കുമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ…

//

‘മുസ്ലിം സമം തീവ്രവാദം ആശയം സംഘപരിവാറിന്‍റേത്, മാപ്പ് കൊണ്ട് അവസാനിക്കില്ല’-മന്ത്രി റിയാസ്

ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്‍റെ തീവ്രവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് ചോദിക്കുന്നതിൽ കാര്യമില്ല. മുസ്ലിം സമം തീവ്രവാദം എന്ന ആശയം സംഘപരിവാറിന്‍റേതാണ്. ഈ ആശയപ്രചരണം ഏറ്റുപിടിക്കാനാണ് ഈ വിഷം തുപ്പിയതെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.…

/

വിഴിഞ്ഞം സംഘർഷം വ്യക്തമായ ഗൂഢലക്ഷ്യത്തോടെ -മുഖ്യമന്ത്രി

വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. വിഴിഞ്ഞത്ത് ക്രമസമാധാനം തകർക്കാൻ ആസൂത്രിത ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പഞ്ഞു. തൃശ്ശൂരിൽ നടന്ന വനിതാ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട്…

//

വീരമൃത്യു വരിച്ച ജവാൻ എസ്‌. മുഹമ്മദ്‌ ഹക്കീമിന് നാട് വിട നൽകി

മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്‌ ജവാൻ എസ്‌. മുഹമ്മദ്‌ ഹക്കീന് (35) പ്രിയനാട് വിട നൽകി. ഛത്തിസ്‌ഗഢിലെ സുകുമയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് അകത്തേത്തറ ധോണി പയറ്റാംകുന്ന് ഫസ്റ്റ്‍ലൈൻ ഇ.എം.എസ്‌ നഗറിൽ ദാറുസലാം വീട്ടിലെ എസ്‌. മുഹമ്മദ്‌ ഹക്കീം ജീവൻവെടിഞ്ഞത്. സി.ആർ.പി.എഫിന്‍റെ കമാൻഡോ…

//

കെ.കെ. മഹേശന്‍റെ മരണം: വെള്ളാപ്പള്ളി നടേശൻ ഒന്നാംപ്രതി

എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്‍റെ മരണത്തിൽ എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെ്തു. മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകനും കേസിൽ പ്രതികളാണ്. മഹേശന്‍റെ…

//

പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. രണ്ടുവരികളില്‍ വിധി പറഞ്ഞുകൊണ്ടായിരുന്നു പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍…

/

വിഴിഞ്ഞം സമരം; പൊലീസ് പക്വതയോടെ ഇടപെട്ടു -ഡി.ജി.പി

വിഴിഞ്ഞം സമരം നടന്നപ്പോൾ പൊലീസ് പക്വതയോടെ ഇടപെട്ടെന്ന് ഡി.ജി.പി അനിൽകാന്ത്. വിഴിഞ്ഞം പൊലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പൊലീസുകാരെ പരുക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നുവെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചു. വിഴിഞ്ഞത്തെ സംഭവത്തിൽ അലംഭാവമുണ്ടായില്ല. ഗൂഢാലോചന നടന്നോ എന്നത് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ…

/