രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറുടെ സ്ഥാനത്ത് പ്രശസ്‌തനായ വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുന്നതിന് സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിർമ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛൻ മലയാള…
ദുരഭിമാനക്കൊലപാതകത്തിന് ഇരയായ തേങ്കുറുശ്ശി ഇലമന്ദത്തെ അനീഷിന്‍റെ ഭാര്യക്കും കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10ലക്ഷം രൂപ അനുവദിച്ചു. 2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് കൊല്ലപ്പെട്ടത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ഇതര സമുദായക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള…
വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച് മുല്ലൂരിന് മുൻപ് ബാരിക്കേട് കെട്ടി പൊലീസ് തടഞ്ഞു. അക്രമ സാധ്യത മുൻനിർത്തി മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞം സമരസമിതിയുടെ സമരപന്തിലിലേക്ക് മാർച്ച് നടത്തിയതോടെയാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു…
മന്ത്രി വി. അബ്ദുറഹ്മാനെതിതിരായ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസിന്‍റെ വർഗീയ പരാമർശത്തില്‍ പൊലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മന്ത്രി അബ്ദുർറഹ്മാന്‍റെ പേരിൽ തന്നെ തീവ്രവാദിയുണ്ടായിരുനെന്നായിരുന്നു പരാമർശം ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി…
വിഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. നിരോധിത സംഘടനയിലെ മുന്‍ അംഗങ്ങൾ കലാപത്തിൽ പങ്കെടുത്തു. കലാപത്തിന് മുമ്പ് രഹസ്യ യോഗം ചേർന്നതായും കണ്ടെത്തി. യോഗം ചേർന്നത് കോട്ടപ്പുറം സ്കൂളിൽ എന്നാണ് സംശയം. ഇന്‍റലിജൻസ് കൂടുതൽ വിവരശേഖരണം ആരംഭിച്ചു. അതേസമയം എൻ.ഐ.എയും അന്വേഷണം തുടങ്ങി. ഇതിന്‍റെ…
കേരള- തമിഴ്‌നാട് ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണം കൊണ്ടുപോകുന്ന വാഹനങ്ങളെയും ആളുകളെയും ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്തിയിരുന്ന അഞ്ചുപേര്‍ പിടിയിൽ . കൊപ്പം മുതുതല കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂര്‍ ചോടത്ത് കുഴിയിൽ അബ്ദുൾഅസീസ്( 31), മാറഞ്ചേരി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ( 40), വെളിയങ്കോട്…
ഛത്തിസ്‌ഗഢിലെ സുകുമയിൽ സൈന്യവും മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് അകത്തേത്തറ ധോണി ഇ.എം.എസ് നഗറിൽ ദാറുസ്‌സലാം വീട്ടിൽ എസ്. മുഹമ്മദ് ഹക്കീമാണ് (35) മരിച്ചത്. മൃതദേഹം പകൽ രണ്ടോടെ കോയമ്പത്തൂരിൽ എത്തും. ഭാര്യ പി.യു. റംസീന. …
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ പെൺകുട്ടികളുടെ നിയന്ത്രണത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ആൺ കുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം നടപ്പാക്കണം. മതിയായ സുരക്ഷ ഒരുക്കി നൽകേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. നിർഭയമായി…
അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഒരു വർഷമായി സർക്കാരിന്‍റെ പക്കലുള്ള കരട് ബിൽ, ഇലന്തൂർ നരബലിക്ക് പിന്നാലെയാണ് വീണ്ടും ജീവൻവെച്ചത്. ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള കരട് ബില്ലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വരും. ഇതുൾപ്പെടെ…
എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻമാരുടെ സൂചന സമരം. മെഡിക്കൽ കോളജിലെ ഇന്‍റേൺഷിപ്പിന് മാത്രം അംഗീകാരമെന്ന ദേശീയ മെഡിക്കൽ കൗൺസിൽ തീരുമാനം സംസ്ഥാനത്തും പ്രാബല്യത്തിൽ വന്നിരുന്നു. ഇതോടെ ജില്ല ജനറൽ ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യുന്ന നിരവധി വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്‍റേൺഷിപ്പിന് നിയമ…