രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഫുട്‌ബോൾ കളിക്കിടെ വീണ് പരിക്കേറ്റ് ചികിത്സതേടിയ പതിനേഴുകാരന്‍റെ ഇടതുകൈയുടെ മുട്ടിനുതാഴെ മുറിച്ചുമാറ്റിയ സംഭവത്തിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. കുട്ടിയെ ആദ്യം പരിശോധിച്ച അസ്ഥിരോഗ വിദഗ്‌ധൻ ഡോ. വിജുമോനെതിരെയാണ് ചികിത്സാ പിഴവിന് പൊലീസ് കേസെടുത്തത്. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുൽത്താൻ ബിൻ സിദ്ദിഖിനാണ് ഇടതു…
ലഹരിമാഫിയസംഘത്തിന്‍റെ അക്രമത്തിൽ തലശ്ശേരിയിൽ രണ്ട് സി.പി.എം പ്രവർത്തകർ വെട്ടേറ്റു മരിച്ചു. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ. ഖാലിദ് (52), സഹോദരി ഭർത്താവും സി.പി.എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണഹൗസിൽ പൂവനാഴി ഷമീർ (40) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് നെട്ടൂർ സാറാസിൽ…
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രസിഡന്‍റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി.എസ്. സുജാതയേയും തെരഞ്ഞെടുത്തു. ഇ. പത്മാവതിയാണ് ട്രഷറർ. എം.വി. സരള, കെ.പി.വി. പ്രീത, സിന്ധു, കെ.ജി. രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ.കെ.ആർ. വിജയ, കെ.വി. ബിന്ദു, കോമളം അനിരുദ്ധൻ, ടി.…
മലയാളി ദമ്പതികളെ പഴനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മരിച്ച യുവതിയുടെ പിതാവ്. ദമ്പതികൾക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണപ്പെട്ട ഉഷയുടെ പിതാവ് പറഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് പഴനിയിലെ ഹോട്ടലിൽ…
പാലക്കാട് പെരുവെമ്പിൽ കട ബാധ്യത മൂലം കൃഷി നടത്താനാകാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ് ചൊവ്വാഴ്ച രാത്രിയോടെ കളപ്പുരയിൽ തൂങ്ങി മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മുപ്പതോടെയാണ് മുരളീധരനെ കളപ്പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാട്ടത്തിനെടുത്ത ഒൻപതേക്കർ ഭൂമിയിൽ…
പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ത്, എന്തിന്?- സമഗ്രപഠനം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്ന, ഒരുപാട് വിവാദങ്ങളും ആശങ്കകളും ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ നയത്തെ സമഗ്രമായി പരിശോധിക്കുകയും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുകയും ചെയ്യുന്ന പഠനമാണ് സേവ് എജ്യുക്കേഷന്‍…
വിഭാഗീയ പ്രവർത്തനമെന്ന ആരോപണത്തിൽ വിഷമമുണ്ടെന്ന് ഡോ ശശി തരൂർ എം പി. വ്യത്യസ്‌ത പരിപാടികളിൽ പങ്കെടുത്തതിൽ എന്താണ് വിഭാഗീയത എന്ന് അറിയണം. പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഗ്രൂപ്പ് പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്‍റെയും ഭാഗമാകാനില്ല. മലബാർ സന്ദർശനം വലിയ…
ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ. കോഴിക്കോട് കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ്. ഷിബിന്‍റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബൈക്കിന് തീയിട്ടത്. വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ല. കോഴിക്കോട് വടക്കുമ്പാട്ഹയർ…
സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്രാഞ്ചിനുള്ള അവാർഡ് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) കണ്ണൂർ ബ്രാഞ്ചിന് ലഭിച്ചു. കോഴിക്കോട് വെച്ച് നടന്ന അൻപത്തിയൊന്നാമത് സംസ്ഥാന സമ്മേളനത്തിലാണ് കേരളത്തിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ബ്രാഞ്ചിനുള്ള സംസ്ഥാന അവാർഡ് കണ്ണൂർ ബ്രാഞ്ച് കരസ്ഥമാക്കിയത്. ഐ.എ. പി…
രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള നിക്ഷേപകരും സംരംഭകരും പങ്കെടുത്ത ഇരിക്കൂര്‍ മൗണ്ടെയിന്‍ ടൂറിസം നിക്ഷേപക സംഗമം മലബാറില്‍ ടൂറിസം വികസനത്തിന് മുതല്‍കൂട്ടാവും. 400 കോടി രൂപയിലധികം നിക്ഷേപക സാധ്യതയാണ് നിക്ഷേപക സംഗമത്തിലൂടെ ഉണ്ടാവാന്‍ പോകുന്നത്. 50 ലേറെ പുതിയ സംരഭങ്ങളും ഉണ്ടാവും. നിക്ഷേപക സെമിനാര്‍ കെ.…