രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പാലക്കാട്: കൊടുന്തിരപ്പുള്ളിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.ഹക്കീമിന്റെ സുഹൃത്ത് റിഷാദാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. റിഷാദിനെ പൊലീസ് പിടികൂടി.ഹക്കീമിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് കരുതുന്നത്. വെെകിട്ട് ഇരുവരും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കെ ഉണ്ടായ വാക്ക്…
പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിൽ വാഹനാപകടം.9 പേർ മരിച്ചു .കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി…
തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപം രാത്രി ഏഴു മണിയോടെയാണ് സംഭവമുണ്ടായത്. സ്കേറ്റിങ്ങിനിടെ അമിത വേഗതയിൽ എത്തിയ കാറ് യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ…
നടി ഷംന കാസിം വിവാഹിതയായി.ജെബിഎസ് ഗ്രൂപ്പ് കമ്ബനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍.ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ഷംന കുറിച്ചു. കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി…
ലൈഫ് മിഷന്‍ അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് സിബിഐ നോട്ടീസ്. വ്യാഴാഴ്ച രാവിലെ 10.30ന് സിബിഐ ഓഫീസിലെത്താനാണ് നിര്‍ദേശം.ലൈഫ് മിഷന്‍ കേസില്‍ ആദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിന് കരാര്‍…
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. 2022 ഒക്‌ടോബര്‍ 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിനായി തയാറെടുക്കുകയാണ് ഇവാന്‍ വുകോമനോവിച്ചിന്റെ നേതൃത്വത്തിലുള്ള ടീം. ജെസെല്‍…
‘സ്നേഹം തരൂരിന്, വോട്ട് ഖാർഗെയ്ക്ക്’; സാധാരണക്കാരുമായി ബന്ധമില്ലാത്ത നേതാവാണ് തരൂരെന്ന് കെ മുരളീധരൻ
തന്റെ സ്നേഹം ശശി തരൂരിനും വോട്ട് ഖാർഗേക്കും നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. തരൂർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധം ഇല്ല. അദ്ദേഹം വളർന്നു വന്ന സാഹചര്യം അതാണ്. താൻ…
രാജ്യത്തേക്ക് വൻ തോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി മുംബൈയിൽ അറസ്റ്റിൽ. എറണാകുളം സ്വദേശി വിജിൻ വർഗീസാണ് ഡിആർഐയുടെ പിടിയിലായത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഓറഞ്ച് എന്ന പേരിലാണ് 1476 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ എത്തിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഏതാണ്ട് 1476 കോടി…
അപൂർവരോഗത്തിനെതിരെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ അവസരം…
ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിലെ പൗഡി ഗഢ്‌വാളില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്ന് 21 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍…