കൊയിലാണ്ടി മായം കടപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

കോഴിക്കോട്: കൊയിലാണ്ടി മായം കടപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദുലു രാജബൊംശിയെന്ന അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് അസം സ്വദേശികള്‍ കടപ്പുറത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് രണ്ടു…

/

കണ്ണൂരില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ആയുധങ്ങള്‍; പരിശോധനയില്‍ പിടികൂടി

കണ്ണൂര്‍: സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലില്‍ ഒളിപ്പിച്ച നിലയില്‍ മാരകായുധങ്ങള്‍ കണ്ടെത്തി. വിളക്കോട് – മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടു നിന്നാണ് വടിവാളുകള്‍ ഉള്‍പ്പെടെ നിരവധി മാരകായുധങ്ങള്‍ കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടികൂടിയത്.ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു…

/

ഇന്ന് വിജയദശമി; വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍

ഇന്ന് വിജയദശമി. വിദ്യാരംഭം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ലോകത്തേക്ക് ചുവടുവെയ്ക്കും. ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമായാണ് കുട്ടികളെ എഴുത്തിനിരിത്തുന്നത്. പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെയാണ് ഇത്തവണത്തെ വിദ്യാരംഭ ചടങ്ങുകള്‍.അറിവിൻറെ ആദ്യാക്ഷരം…

/

ശ്രീനാഥ്‌ ഭാസിക്കെതിരെ നേരത്തേയും പരാതികൾ കിട്ടി; വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് നിലനിൽക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന. നടനെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ട്. അനിശ്ചിത കാലത്തേക്കാണ് വിലക്കെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ശ്രീനാഥിനെതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്കിനെതിരെ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. താരങ്ങളുടെ തൊഴിൽ നിഷേധം അംഗീകരിക്കാനാകില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. “തൊഴിൽ നിഷേധിക്കാൻ ആർക്കും…

/

അരിക്കിടയിൽ എംഡിഎംഎ കടത്തി; യുവാവ് പിടിയിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ അരിക്കിടയിൽ എംഡിഎംഎ കടത്തിയിരുന്ന യുവാവ് പിടിയിലായി.വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.എടവിലങ്ങ് കാര സ്വദേശി പാറാശ്ശേരി രമേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സിഐ ഇആർ ബൈജുവിൻറെ നേതൃത്വത്തിലായിരുന്നു റോഡിൽ വാഹനപരിശോധന. ഇതിനിടയിൽ ഹെൽമറ്റ് ധരിക്കാതെ രമേഷ് ബൈക്കിലെത്തി.പൊലീസ് ഇയാളെ തടഞ്ഞു.…

/

ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മാതാവും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍.ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കൽ റിപ്പോർട്ടിൽ ചികിത്സാ പിഴവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി. പ്രസവത്തെ തുടര്‍ന്ന് തത്തമംഗലം…

/

ഭക്തിസാന്ദ്രമായി മൂകാംബിക; നാളെ ആദ്യാക്ഷരം കുറിക്കൽ പുലർച്ചെ 4 മണി മുതൽ

നവരാത്രി ആഘോഷ നിറവിലാണ് പ്രസിദ്ധമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം. മലയാളികൾ ഉൾപ്പടെ ഭക്ത ജന സഹസ്രങ്ങൾ ഒഴുകി എത്തുകയാണ് ഇന്ന് മഹാ നവമി ദർശനത്തിനായി. നാളെ വിജയ ദശമിയിൽ പതിനായിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കും. മഹാനവമി ദിനത്തിൽ പ്രത്യേക പുജ തൊഴാൻ…

/

വഴിയരികിലെ കടയില്‍ നിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പോലീസുകാരന്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തില്‍ മുണ്ടക്കയം സ്വദേശി ശിഹാബിനെതിരെ പൊലീസ് കേസെടുത്തു.കോട്ടയം മെഡിക്കല്‍ കോളേജിലെ…

/

പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ നവീകരിച്ച സരസ്വതി മണ്ഡപം, ആറാട്ടുകുളം ഉദ്ഘാടനം നിർവഹിച്ചു

തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ടൂറിസം വകുപ്പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. കെ…

/

കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ കമന്റ്; അധ്യാപികക്കെതിരെ കേസ്

കണ്ണൂർ: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികക്കെതിരെ കണ്ണൂർ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര ഓർക്കാട്ടേരി സ്വദേശിനി കെ വി ഗിരിജക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.…

//