രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
മരുതറോഡ് സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളും കസ്റ്റഡിയില്‍. ആറ് പ്രതികളെ കൂടി വൈകുന്നേരത്തോടെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. രാവിലെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി.സംഭവദിവസം…
കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി നാളെ പ്രവർത്തനമാരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസാണിത്. 24…
ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ തട്ടിപ്പിൽ ജാഗരൂകരായിരിക്കണമെന്ന് കേരളാ പോലീസ്.കഴിഞ്ഞ ദിവസം യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന പരാതി നൽകിയ സംഭവം വിവരിച്ചു കൊണ്ടാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.പരാതിക്കാരിയുടെ മൊബൈൽഫോൺ വിശദമായ പരിശോധിച്ച ശേഷം ചിത്രത്തിൽ ഉണ്ടായിരുന്ന സഹപ്രവർത്തകനായ യുവാവിനെ പൊലീസ് വിളിച്ചുവരുത്തി. കുറ്റം ചെയ്തത്…
പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് പിതാവിന്റെ സുഹൃത്തുക്കൾ. തൃശൂർ പുന്നയൂർക്കുളത്ത് രണ്ടു മാസം മുൻപായിരുന്നു സംഭവം. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അധ്യാപകരോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്.സംഭവം അമ്മയോട് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവർ പൊലീസിൽ…
എഴുത്തുകാരന്‍ നാരായന്‍ (82) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു നാരായന്‍.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. ആദിവാസി ജീവിവതം പ്രമേയമാക്കിയ കൊച്ചരേത്തി, ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല തുടങ്ങിയവയാണ് പ്രധാന രചനകള്‍. 1999ല്‍ കൊച്ചരേത്തി നോവലിനാണ് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 1940 സെപ്തംബര്‍…
നാളെ മുതല്‍ അമൂല്‍ പാലിന് ലിറ്ററിന് രണ്ട് രൂപ വില വര്‍ധിക്കും. അര ലിറ്ററിന്റെ പാലിന് ഒരു രൂപയും വര്‍ധിക്കും.ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പാലിന്റെ വില വര്‍ധിപ്പിച്ചതോടെയാണ് തീരുമാനം. ഇവരാണ് അമൂല്‍ എന്ന ബ്രാന്റില്‍ പാലും ക്ഷീരോല്‍പ്പന്നങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ…
കണ്ണൂര്‍: ന്യുമോണിയ ബാധിച്ച് അത്യാസന്ന നിലയിലാവുകയും മരണത്തെ മുഖാമുഖം അഭിമുഖീകരിക്കുകയും ചെയ്ത 62 വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച കണ്ണൂർ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റൽ . എക്‌മോ എന്ന നൂതന സംവിധാനത്തിലൂടെയാണ് ജീവൻ രക്ഷിച്ചത്. ഉത്തര മലബാറില്‍ ആദ്യമായാണ് എക്‌മോ സംവിധാനം ഉപയോഗപ്പെടുത്തി രോഗിയുടെ ജീവന്‍…
കണ്ണൂർ ബർണശ്ശേരിയിൽ സ്ത്രീയെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഫ്രെഡി ജോർജ്ജിന്റെ ഭാര്യ ജോയ്സി (68) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുക ആയിരുന്നു…
സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) തിരുവല്ലയിൽ അന്തരിച്ചു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ഗോപി, കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.…
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷിനെയാണ് കര്‍ണാടകയില്‍ നിന്നും പൊലീസ് പിടികൂടിയത്. ധര്‍മസ്ഥലയില്‍ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. കോഴിക്കോട് നിന്ന്…