രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഓൾ കേരളാ കേറ്ററേൾസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലായ് 13.7.2022 ന് സാധു കല്യാണ മണ്ഡപത്തിൽ ചേരും .പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, കുടുബ സംഗമം, രുചി വൈവിധ്യങ്ങൾ, കലാ വിരുന്ന് വിവിധ സ്റ്റാളുകൾ എന്നിവ പരിപാടിക്ക് മാറ്റേകും . പ്രതിനിധി സമ്മേളനം ഉദ്ഘാടനം…
കണ്ണൂര്‍: സ്‌കാര്‍ഫിന്റെ പിന്‍ അബദ്ധത്തിൽ വിഴുങ്ങുകയും ശ്വാസകോശത്തിലെത്തുകയും ചെയ്ത കുഞ്ഞിന്റെ ജീവന്‍ സങ്കീര്‍ണ്ണമായ ബ്രോങ്കോസ്‌കോപ്പിയിലൂടെ രക്ഷിച്ചെടുത്തു. കണ്ണൂര്‍ സ്വദേശിയായ 12 വയസ്സുകാരനാണ് അബദ്ധത്തില്‍ സ്‌കാര്‍ഫിന്റെ പിന്‍ വിഴുങ്ങിയത്. വയറിലേക്ക് പോകുന്നതിന് പകരം മൂര്‍ച്ചയേറിയ പിന്‍ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് എത്തിച്ചേര്‍ന്നത്.ശ്വാസകോശത്തില്‍ മുറിവോ തടസ്സമോ സൃഷ്ടിക്കപ്പെടാനും അത്…
കെ പി സി സി സെക്രട്ടറി ബി ആർ എം ഷെഫീറിനെതിരെ പൊലീസ് കേസ്. ഷെഫീറിൻറെ അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന സ്ത്രീ നൽകിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. ഷെഫീർ നൽകിയ പരാതിയിൽ വനിത ക്ലർക്കിനെതിരെയും നെടുമങ്ങാട് പൊലീസ് കേസെടുത്തു.…
അഭയ കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ.…
സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച പാലക്കാട് ഷൊർണൂർ സ്വദേശി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബം കോഴിക്കോടെത്തി. കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള മരുന്ന് യുഎസ് കമ്പനിയിൽ നിന്ന് ഇന്നലെ രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി. ഇന്ന് കുട്ടിയെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കും. 9.25 കോടി…
ഹയർ സെക്കൻഡറി/ടെക്‌നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും. ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യു.എ.ഇ യിലെ കേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ…
കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ കണ്ണൂർ ഇരിട്ടി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. ഉളിക്കൽ കേയാപറമ്പിലെ സെബാസ്ററ്യൻ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാൾ പിടിച്ചുപറിച്ച്…
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…
വായ്പാതട്ടിപ്പ് കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. സായാഹ്‌ന വാർത്തകൾ എന്ന സിനിമയുടെ നിർമ്മാതാവ് എം ഡി മെഹ്ഫൂസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കാസർകോട് ചെർക്കള ശാഖയിൽ നിന്നും വിവിധ തവണകളായി വ്യാജരേഖകൾ ഉപയോഗിച്ച് നാല് കോടി 17 ലക്ഷം…
ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പരിപാടിയില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ വിമര്‍ശനമുയരവെ വിശദീകരണവുമായി കെ എന്‍ എ ഖാദര്‍. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് മുന്‍ എംഎല്‍എ പറഞ്ഞു. ഒരു സാംസ്‌കാരിക പരിപാടിയിലാണ് പങ്കെടുത്തത്. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ…