ബിജെപി വിടുമെന്ന് വ്യാപക പ്രചരണം, ‘സീറ്റ് കിട്ടാത്തതില്‍ പിണക്കം’; വാർത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി

ബിജെപി വിടുമെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാലാണ് സുരേഷ് ഗോപി പാര്‍ട്ടി വിടുന്നതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് നടന്റെ വാക്കുകള്‍. ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.”ആ…

///

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87 %,കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവ്

സംസ്ഥാനത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവിന്  83.87 ശതമാനം പേരാണ് വിജയം നേടിയത്. കഴിഞ്ഞ വർഷം  87.94 ശതമാനം പേരാണ് വിജയിച്ചത്. 3,61,091 പേരാണ് ഈ വർഷം പരീക്ഷ എഴുതിയത്.…

//

“സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം”; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‍ന സുരേഷ്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബന്ധുക്കള്‍ക്കും കേസില്‍ പങ്കുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന അഭ്യര്‍ത്ഥനയും കത്തിലുണ്ട്.അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എന്‍ഫോഴ്സ്മെന്‍റ്…

//

കോഴിക്കോട് സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്

കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്. സിപിഐഎം ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. രണ്ട് പെട്രോള്‍ ബോംബുകള്‍ ആണ് എറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്…

//

വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്

മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരിച്ച സുരേഷ്‌കുമാറിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. മരിച്ച കാരക്കോണം സ്വദേശി സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം…

//

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്.മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്.…

//

പ്ലസ് ടു പരീക്ഷാഫലം നാളെ രാവിലെ 11 മണിക്ക്

ഈ വര്‍ഷത്തെ പ്ലസ് ടു ഫലം നാളെ (ജൂണ്‍ 21) പ്രഖ്യാപിക്കും. പിആര്‍ഡി ചേംബറില്‍ രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമാകും മാധ്യമങ്ങളെ കാണുക. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് പ്ലസ്…

//

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഗുരുതര വീഴ്ച; ശസ്ത്രക്രിയ വൈകി, വൃക്ക മാറ്റിവച്ച രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ചു. ഇന്നലെ രാജഗിരി ആശുപത്രിയിൽ നിന്നുമെത്തിച്ച വൃക്ക മാറ്റിവച്ചയാളാണ് മരിച്ചത്. ഡോക്‌ടേഴ്‌സിന്റെ ഗുരുതര അനാസ്ഥയെ തുടർന്ന് ശസ്‌ത്രക്രിയ വൈകിയിരുന്നു. പൊലീസ് അകമ്പടിയോടെ വൃക്ക എത്തിച്ചുവെങ്കിലും ശസ്‌ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തതിനാൽ ശസ്‌ത്രക്രിയ നാല് മണിക്കൂറോളം…

/

ഇത് ഇരട്ടി മധുരം;ഹരിതയ്ക്കും ഹരിശ്രീക്കും ഒന്നാം റാങ്കിന്റെ തിളക്കം

ചീമേനി: ഒരുമയോടെ വിജയം കൊയ്യുന്ന പതിവ് ആവർത്തിച്ചപ്പോൾ ഹരിതയ്ക്കും ഹരിശ്രീക്കും ഒന്നാം റാങ്കിന്റെ തിളക്കം. കണ്ണൂർ സർവകലാശാല പ്ലാന്റ് സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദ വിഷയങ്ങളിലാണ് ഇരട്ടകളായ ഹരിതയും ഹരിശ്രീയും ഒരേ മാർക്കോടെ ഒന്നാം റാങ്ക് നേടിയത്.കുഞ്ഞിപാറ കുന്നും കിണറ്റുകരയിലെ ശങ്കരൻ നമ്പൂതിരി (ഹരി) യുടെയും…

///

‘മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ല’;വി കുഞ്ഞികൃഷ്ണനുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍

കണ്ണൂര്‍: ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍. മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് പി ജയരാജന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം…

//