‘കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന്’ ആര്‍എസ്എസ്

കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയില്‍ ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍.ആര്‍.മധു . കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാനവീക പക്ഷത്തു നിലയുറപ്പിച്ച ദേശാസ്‌നേഹിയാണ് കെ.എന്‍.എ.ഖാദറെന്നും ഡോ.എന്‍.ആര്‍.മധു പറഞ്ഞു .മാനവിക നിലപാടുള്ള വ്യക്തിയാണ്…

//

തൃക്കാക്കരയിലെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് വി.ഡി സതീശനെന്ന പ്രസ്താവന; ഇ പി ജയരാജന് നോട്ടീസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി ആരംഭിച്ചു. നിയമ നടപടിയുടെ ഭാഗമായി പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ്…

//

കെ എന്‍ എ ഖാദര്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ വേദിയില്‍; ലീഗ് നേതാവിന് വിമര്‍ശനം

മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ വേദിയില്‍. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക…

//

പരീക്ഷാഫല പ്രഖ്യാപനത്തിനിടയിലെ “തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തി മൂന്ന്”; ട്രോളന്‍മാര്‍ക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

പരീക്ഷാഫല പ്രഖ്യാപനത്തിനിടയില്‍ വന്ന തെറ്റ് ട്രോളാക്കി മാറ്റിയ ട്രോളന്‍മാര്‍ക്ക് മറുപടി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ട്രോളില്‍ തെറ്റ് വന്ന ഭാഗം കട്ട് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ട്രോളിന് ഭാവിയുണ്ടെന്നും പക്ഷെ കട്ട് ചെയ്ത് പ്രചരിപ്പിക്കരുതെന്നുമാണ് മന്ത്രിയുടെ ഉപദേശം.ചൊവ്വാഴ്ച ഹൈയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനത്തിന്റെ…

//

അഞ്ചു​ രൂപ നാണയത്തിന് പകരം നൽകിയത് സ്വർണ നാണയം; യാത്രക്കാരന്​ നഷ്ടമായത് ഒരു പവന്‍

സ്വകാര്യ ബസില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരന്‍ നല്‍കിയത് സ്വര്‍ണ നാണയം. കരിങ്ങാട് സ്വദേശിക്കാണ് ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്. കുറ്റ്യാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു. പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയും ചെയ്തു.വീട്ടിലെത്തി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് അക്കിടി പറ്റിയ…

//

‘പരാതിക്കാരിയെ അപമാനിക്കരുത്’; വിജയ് ബാബുവിന് ഉപാധികളോടെ മുൻകൂർ ജാമ്യം

യുവനടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നിർമാതാവ് വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. വിജയ് ബാബു നാട്ടിൽ ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ട വന്നാൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ…

//

ലോറിയിൽ കാറിടിച്ച് അച്ഛനും മകനും മരിച്ചു;ഫേസ്ബുക്കിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ടാങ്കർ ലോറിയിൽ കാറിടിച്ച് അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവരാജനും(50) മകൻ ശിവദേവനും(12) ആണ് മരിച്ചത്.ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം നടന്നത്. പ്രകാശ് ദേവരാജൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ശേഷമാണ് അപകടം. ആത്മഹത്യ ചെയ്യാൻ ഇറങ്ങിയ പ്രകാശ്…

//

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേരളം മുന്നിൽ; തൊഴിൽ ദിനം ഉറപ്പാക്കുന്നതിൽ ദേശീയ ശരാശരിയേക്കാൾ മികവ്

വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം മുന്നിൽ. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ് വിലയിരുത്തൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യോഗത്തിൽ ദിശ…

//

സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇ ഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകണമെന്നാണ് സ്വപനയ്ക്ക് ലഭിച്ച നിർദ്ദേശം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന്…

//

തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ .തളിപ്പറമ്പ ഡി വൈ എസ്‌ പി ഓഫീസിലെ ഗ്രേഡ് എസ് ഐ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത് .ഡി വൈ എസ്‌ പി ഓഫീസിനു സമീപത്തെ ക്വർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്..ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടത്.…

//