രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്.സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായിമാറി. ഇതിനെതിരെ വന്‍ പ്രതിഷേധവും…
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി സംവിധായകന്‍ റോജിന്‍ തോമസ്. സിനിമയ്ക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുള്‍പ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും റോജിന്‍ തോമസ് പറഞ്ഞു. ജനങ്ങളില്‍ ലഭിച്ച പ്രതികരണം വച്ച് നോക്കുമ്പോള്‍ ഹോം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നെന്നും…
സംസ്ഥാന പുരസ്‌കാരത്തില്‍ നിന്ന് വിജയ് ബാബു നിര്‍മ്മാതാവായ ‘ഹോം’ സിനിമയെ ഒഴിവാക്കിയെന്ന ആരോപണങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ദ്രന്‍സ്. മികച്ച നടനുള്ള പുരസ്‌കാരം കിട്ടാത്തതില്‍ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്ന് വ്യക്തമാക്കി നടന്‍ രംഗത്തെത്തി. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ബിജു മേനോന്റേയും ജോജു ജോര്‍ജിന്റേയും ആരാധകനാണ് താനെന്ന്…
ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡിജിപിയെ ചുമതലപ്പെടുത്തി. ബാലാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.ഉത്സവ പറമ്പുകളിലും മറ്റ് മത ചടങ്ങുകളിലും ഈ നിയന്ത്രണം ബാധകമായിരിക്കും. 2020ൽ പ്രാബല്യത്തിൽ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ നടക്കുന്ന വ്യാജ വീഡിയോ പ്രചാരണത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. തനിക്കെതിരേയും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോ ജോസഫിന്റെ ഭാര്യക്കൊപ്പമാണ് താനെന്നും ഉമാ തോമസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണെന്നും…
ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരു മലയാളി സൈനികനും.മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷൈജിലാണ് മരിച്ച മലയാളി സൈനികന്‍. സൈന്യത്തില്‍ ലാന്‍സ് ഹവില്‍ദാറാണ് ഷൈജില്‍. 26 പേരുമായി പോവുകയായിരുന്ന…
ലൈംഗികാരോപണ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്. അതിനാല്‍ വിദേശത്താണെന്ന് കാണിച്ച് ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും അഡീഷ്ണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ഗ്രേഷ്യസ് കുര്യാക്കോസ്…
നിയമസഭാ സമിതിയുടെ ചെയര്‍മാനായി സെന്‍ട്രല്‍ ജയിലുകള്‍ സന്ദര്‍ശിച്ചിട്ടും കാണാന്‍ കഴിയാത്ത പലതും തനിക്ക് ഒരു ദിവസത്തെ ജയില്‍ വാസത്തിനിടെ കാണാന്‍ കഴിഞ്ഞതായി പി സി ജോര്‍ജ്. ജയില്‍ മോചിതനായി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇന്ന് രാവിലെ മാധ്യങ്ങളെ കണ്ടപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ…
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി പി.എം ആര്‍ഷോയെയും തെരഞ്ഞെടുത്തു.എസ്എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.പ്രസിഡന്റ് അനുശ്രീ കണ്ണൂർ പിണറായി സ്വദേശിയാണ്. നിലവിൽ കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സംസ്‌കൃത യൂണിവേഴ്‌സിറ്റി പയ്യന്നൂർ സെൻ്ററിൽ എം…
കണ്ണൂർ: മതേതരത്വത്തിൽ അധിഷ്ഠിതമായ സുശക്തമായ ജനാധിപത്യ ഭരണക്രമം പടുത്തുയർത്തിയ നേതാവായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തെ പുരോഗതിയിലേക്കു നയിച്ച് ലോകത്തിന്റെ മുന്നിൽ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാൻ നെഹ്റുവിന് സാധിച്ചു.ഭാരതത്തിന്റെ യശസ്സ് ആഗോളതലത്തിൽ ഉയർത്തിയ നെഹ്റുവിന്റെ…