നടിയെ ആക്രമിച്ച കേസ്: മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്ന് അതിജീവിത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തിരുവനന്തപുരത്തു വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വസിക്കുന്നു. കേസിലെ ആശങ്കകൾ പങ്കുവച്ചു. അതിനു പോസിറ്റീവ് ആയി പ്രതികരണം ഉണ്ടായി. കോടതിയിൽ നടന്ന കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹം തന്ന ഉറപ്പിൽ സന്തോഷമുണ്ട്. സർക്കാരിന്റെ…

//

പ്രസംഗം കേട്ടിരുന്നോയെന്ന ചോദ്യത്തിന് മറുപടിയില്ല; പി സി ജോര്‍ജിനെ പിന്തുണക്കുന്നതില്‍ മാനക്കേടില്ലെന്ന് ശോഭാ സുരേന്ദ്രന്‍

മത വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ പിന്തുണക്കുന്നതില്‍ യാതൊരു മാനക്കേടും ഇല്ലെന്ന് ശോഭാ സുരേന്ദ്രന്‍. കേരളത്തില്‍ വ്യാപകമായി തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പി സി ജോര്‍ജിന്റെ പ്രസംഗത്തിലെ ഏതെങ്കിലും…

//

പി.സി.ജോര്‍ജ് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അനന്തപുരി മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. ഇതോടെ ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി പി.സി.ജോര്‍ജിനെ…

//

‘സംസ്ഥാനത്ത് സ്കൂളുകൾ സജീവ അദ്ധ്യയന വർഷത്തിലേക്ക്, ജൂൺ ഒന്നിന് തുറക്കും’; വി ശിവൻകുട്ടി

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസം ജില്ല ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും. സജീവ അധ്യായന വർഷത്തിലേക്കാണ് കടക്കുന്നത്, മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും…

//

വിദ്വേഷ പ്രസംഗക്കേസ്: പി.സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍;പിന്തുണയുമായി ബിജെപി നേതാക്കള്‍

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. നിയമം പാലിക്കുമെന്ന് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പി.സി ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് സ്റ്റേഷന്‍ പരിസരത്തുള്ളത്.ഇതിനിടെ…

//

‘അതിജീവിതയെ അപമാനിച്ചു’; ഇടത് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനെ സമീപിച്ച് ജെബി മേത്തര്‍

അതിജീവിതയെ ഇടത് നേതാക്കള്‍ അപമാനിച്ചെന്നാരോപിച്ച് വനിതാ കമ്മീഷനില്‍ പരാതി നല്‍കി രാജ്യസഭാ എംപിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബി മേത്തര്‍. മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ജെബി…

//

അനന്തപുരി വിദ്വേഷ പ്രസംഗം; പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി; പൊലീസിന് അറസ്റ്റ് ചെയ്യാം

അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും…

/

കണ്ണൂർ നഗരത്തിൽ മാരക ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കണ്ണൂർ നഗരത്തിൽ പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മാരക ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം.കെ.അജ്നാസി (21) നെയാണ് പുലർച്ചെ 3 മണിയോടെ വാഹന പരിശോധനക്കിടെ യോഗശാല റോഡിൽ വെച്ച്ടൌൺ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ഇയാൾ…

//

മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു;സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16 ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു…

//

‘അവൻ വന്ന വഴി ശരിയല്ല; പി കെ നവാസിനെതിരെ നടപടി വേണം’; ഇടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്

ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുളള മുസ്ലിം ലീ​ഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ എംപിയുടെ ശബ്ദ രേഖ പുറത്ത്. ലൈംഗീക അധിക്ഷേപ പരാതിയില്‍ പികെ നവാസിനെതിരെ നടപടി വേണം. ഹരിത നേതാക്കളെ പുറത്താക്കിയത് ശരിയായില്ലെന്നും ശബ്ദ…

//