രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ | ഉത്തര മലബാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് അതിഥി മര്യാദയുടെ പാഠങ്ങൾ പകർന്ന് നൽകാൻ നൂതന പദ്ധതികളുമായി നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംറ്റോ). പദ്ധതിയുടെ ഭാഗമായി ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കും ഓപ്പറേറ്റേഴ്സിനും നോംറ്റോയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകും. കണ്ണൂർ നോർത്ത്…
അഹമ്മദാബാദ് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷംമാത്രം ശേഷിക്കെ ഗുജറാത്തില്‍ ബിജെപിയുടെ പ്രമുഖനേതാവ് പ്രദീപ് സിങ് വഘേല ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവച്ചു. ബിജെപിയിലെ ആഭ്യന്തരപ്രശ്നങ്ങളാണ് രാജിക്ക് പിന്നില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആര്‍ പാട്ടീലിനെതിരെ കലാപം ശക്തമാണ്. പാട്ടീലിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സൗത്ത്…
വെല്ലിങ്‌ടൺ> ജപ്പാൻ കൊടുങ്കാറ്റിൽ നോർവെയും കടപുഴകി. യൂറോപ്യൻ വമ്പുമായി എത്തിയ നോർവെയെ 3–-1ന് തകർത്തുവിട്ട് ജപ്പാൻ വനിതാ ഫുട്‌ബോൾ ലോകകപ്പ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്‌തു. എതിർ പ്രതിരോധക്കാരി ഇൻഗ്രിദ് ഏൻജെന്റെ പിഴവുഗോളിലൂടെയാണ് ഏഷ്യൻ ശക്തികൾ മുന്നിലെത്തിയത്. റിസ ഷിമിസുവും സൂപ്പർതാരം ഹിനാറ്റ മിയസാവയും ലക്ഷ്യംകണ്ടു.…
തിരുവനന്തപുരം കേന്ദ്ര സർക്കാരും എൻസിഇആർടിയും ചേർന്ന് വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് അനുബന്ധ പാഠപുസ്‌തകം സെപ്‌തംബറിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിലാണ് അധിക പുസ്‌തകം തയ്യാറാക്കുന്നത്. സ്വാതന്ത്ര്യസമരം, മുഗൾചരിത്രം, ഗാന്ധിവധം തുടങ്ങി…
അടിമാലി> ഇടുക്കി മാങ്കുളത്ത് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് എൻഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. മൂന്നാർ വില്ല വിസ്‌ത എന്ന റിസോർട്ടിലെ നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത്. ആകെ 2.53 കോടിയുടെ…
ന്യൂഡൽഹി കൈയേറ്റക്കേസിൽ ബിജെപി എംപിയെ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചു. മുൻകേന്ദ്രമന്ത്രി രാംശങ്കർകത്തേരിയയെ ആഗ്രാകോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചതോടെ അദ്ദേഹത്തിന്റെ എംപി സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി. 2011ൽ പവർ സപ്ലൈ കമ്പനിയുടെ ജീവനക്കാരനെ കൈയേറ്റം ചെയ്‌തതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. കോടതിവിധി മാനിക്കുന്നുവെന്നും…
എടപ്പാൾ (മലപ്പുറം)> വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക് മാറ്റിയതുപോലെ ആർസി ബുക്കും സ്മാർട്ട് കാർഡ് രൂപത്തിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കൃത്യനിർവഹണ മികവിന് മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡൽ എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിൽ …
തിരുവനന്തപുരം ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി ഒരു നിർണായക കടമ്പകൂടി കടന്ന് ചാന്ദ്രയാൻ 3. സങ്കീർണ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് സുഗമമായി കടന്നു. ഭൂമിയിൽനിന്ന് 22 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ശനി വൈകിട്ടായിരുന്നു ചാന്ദ്രപ്രവേശം. പേടകം സുരക്ഷിതമെന്ന് ഐഎസ്‌ആർഒ അറിയിച്ചു.…
വിതുര > തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. ആനപ്പാറ തച്ചരുകാല തെക്കുംകര പുത്തൻ വീട്ടിൽ ശിവദാസൻ കാണി(54) യെയാണ് കരടി ആക്രമിച്ചത്. ശനിയാഴ്ച രാവിലെ കൂലിപ്പണിക്കാരനായ ശിവദാസൻ കാണി പെരിങ്ങമ്മലയിലേക്ക് ജോലിക്കു പോകാനിറങ്ങവെയായിരുന്നു ആക്രമണം. കരടിയെ കണ്ടതോടെ അടുത്തുനിന്ന കമുകിലേക്ക് ഇയാൾ കയറിയെങ്കിലും…
ന്യൂഡൽഹി> ജമ്മു–കശ്‌മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ഉടൻ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നും രണ്ട് ദിവസമായി നടന്നുവരുന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. 370-ാം വകുപ്പ് റദ്ദാക്കി ജമ്മു– കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തരംതാഴ്‌ത്തുകയും ചെയ്‌തിട്ട് നാല് വർഷമായി.…