രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ന്യൂഡൽഹി വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ് മറുപടി നൽകിയത്. കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് പുതുതായി ഈ പദവി അനുവദിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഒട്ടേറെ…
തിരുവനന്തപുരം സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ഓണക്കിറ്റുകൾ മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ് നൽകും. സപ്ലൈകോയ്‌ക്ക് ഈയാഴ്‌ചതന്നെ കുറച്ച് പണം അനുവദിക്കും. സംസ്ഥാനത്ത് പൊതുവിതരണസമ്പ്രദായം മെച്ചപ്പെടുത്താൻ…
ന്യൂഡൽഹി പ്രളയജലം പിന്മാറാതെ തുടരുന്ന യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്‌ക്ക് മുകളിൽ തുടരുന്നു. 206.44 മീറ്ററാണ് നിലവിൽ ജലനിരപ്പ്. രണ്ടാഴ്‌ച കഴിഞ്ഞിട്ടും ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. യമുനയുടെ പോഷകനദിയായ ഹിൻഡണിന്റെ തീരത്തെ താഴ്‌ന്ന പ്രദേശങ്ങൾക്ക് പ്രളയ മുന്നറിയിപ്പ് നൽകി. അതിനിടെ നോർത്ത് ഡൽഹിയിലെ കിരാരിയിലെ …
ന്യൂഡൽഹി> ചാന്ദ്രയാൻ 3 വിക്ഷേപണത്തിനു പിന്നാലെ പിഎസ്‌എൽവി സി56 റോക്കറ്റിൽ സിംഗപ്പുരിന്റെ ഡിഎസ്‌എസ്‌എആർ ഉപഗ്രഹവും മറ്റ് ആറ് ചെറുഉപഗ്രഹവും വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആർഒ. ആറ് സഹയാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് 30ന് പുലർച്ചെ 6.30ന് കുതിച്ചുയരും. സിംഗപ്പുർ സർക്കാരും ഐഎസ്ആർഒയുടെ…
ന്യൂഡൽഹി മണിപ്പുരിൽ കലാപം അടിച്ചമർത്തുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുന്നതായി പൊലീസും കേന്ദ്ര സേനകളും അവകാശപ്പെടുമ്പോഴും മെയ്‌ത്തീ–- കുക്കി അതിർത്തി ഗ്രാമങ്ങളിൽ ഏറ്റുമുട്ടലുകൾ തുടരുന്നു. ഇംഫാൽ താഴ്‌വരയിൽ പലയിടത്തും സുരക്ഷാസേനയ്‌ക്കുനേരെ ആൾക്കൂട്ടം തുടർച്ചയായി കല്ലേറ് നടത്തുന്നു. ഇംഫാൽ നഗരത്തിൽ കേന്ദ്ര വിദേശ സഹമന്ത്രിയും ബിജെപി നേതാവുമായ…
കൊല്ലം> കടുത്ത പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്‌ദനിയെ തിങ്കളാഴ്ച ഉച്ചയോടെ മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിയാറ്റിൻ, പ്രമേഹം, രക്തസമ്മർദം എന്നിവ ഉയർന്ന അളവിലായതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചു. ചൊവ്വാഴ്‌ച വിവിധ ലാബ്…
കൊൽക്കത്ത> മണിപ്പുരിൽ വംശീയ കലാപം അവസാനിപ്പിക്കാൻ നടപടിയെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊൽക്കത്തയിൽ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. മൗലാലി ജങ്‌ഷനിൽ നടന്ന സമരത്തിൽ നാനാ തുറകളിൽനിന്നുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐ എം ബംഗാൾ…
തിരുവനന്തപുരം > എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനവുമായി കേരള പൊലീസ്. കേരള പൊലീസ് വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് മൊബൈൽ ആപ്ലിക്കേഷനായ iCops ൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള ഫേസ് റെകഗ്നിഷൻ സിസ്റ്റം FRS (Face Recognition System)…
കണ്ണൂർ | ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിന് ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ട്യൂഷന് പോകുമ്പോൾ ആയിരുന്നു ആക്രമണം. തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
കലിഫോര്‍ണിയ> മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ പേര് ഇനി ‘എക്‌സ്’ (X)എന്ന് അറിയപ്പെടുമെന്ന് കമ്പനിയുടമ ഇലോൺ മസ്‌ക്. ട്വിറ്റർ ലോഗോയായിരുന്ന നീലക്കുരുവിയും ഇനി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ (X) എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം…