രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ബംഗളൂരു > മൈസൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. എട്ടംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മലപ്പുറം വാണിയമ്പലം സ്വദേശികളായ അബ്ദുൾ നാസർ (45), മകൻ നഹാസ് (15) എന്നിവർ മരിച്ചു. മൈസൂർ നഞ്ചൻകോടിനും ഗുണ്ടൽപ്പേട്ടിനുമിടയിലുള്ള പൊസഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്.…
വാഷ്‌റൂമില്‍ ക്യാമറ വച്ച് നഗ്നത പകര്‍ത്തി; ഉഡുപ്പിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
ബംഗളൂരു> കര്‍ണാടകയിലെ ഉഡുപ്പി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാഷ്‌റൂമില്‍ വീഡിയോ ക്യാമറ വച്ച് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി പരാതി . മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മറ്റൊരു വിദ്യാര്‍ഥിയുടെ നഗ്നത ഷൂട്ട് ചെയ്തത്. അലിമത്തുല്‍ ഷെയ്ഫ, അലിയ , ഷബാനാസ് എന്നിവര്‍ പെണ്‍കുട്ടികളുടെ വാഷ്‌റൂമില്‍ ക്യാമറ…
കണ്ണൂർ | ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐ സി എസ് ഇ / സി ബി എസ് ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 25.07.2023 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച്…
തിരുവനന്തപുരം > സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടുവെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും…
ഇരിട്ടി | ഉളിക്കൽ പഞ്ചായത്തിനോട് ചേർന്ന് കർണാടക വനമേഖലയിൽ ഉരുൾപൊട്ടി. നുചിയാട് പുഴയിൽ ജലനിരപ്പ് ഉയർന്നു. മണിക്കടവ്, വനത്തൂർ, വട്യാംതോട് പ്രദേശങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി.…
അടിമാലി> പണമിടപാടുതർക്കത്തെ തുടർന്ന് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം സ്വദേശി ഫർണിച്ചർ തൊഴിലാളിയായ എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലത്തെ തടി വ്യാപാരി ബിനുവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം.…
തൃശൂർ> കണിമംഗലം പനമുക്ക് കോൾപാടത്ത് വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെടുപുഴ തീക്കോടൻ വീട്ടിൽ ആഷിഖ് (23) ആണ് മരിച്ചത്. രാവിലെ എൻഡിആർഎഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായർ വൈകീട്ടായിരുന്നു ആഷിക്കും രണ്ടു സുഹൃത്തുക്കളും വഞ്ചി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ആഷിക്കിന്റെ…
ഇംഫാൽ > മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. പതിമൂവായിരത്തിലധികം പേരെ…
കാസർകോട് > കാസർകോട് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.…
തൊടുപുഴ > ഇടുക്കിയിലെ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്‌ദുൾ സലാം (46) ആണ് മരിച്ചത്. ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്‌ദുൾ…