രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ആലപ്പുഴ > എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ജയിംസ് കുട്ടിയുടേതാണ് കാര്‍. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തിയത്. തകഴിയില്‍ നിന്നെത്തിയ അഗ്നിശമന സേന…
രാജാക്കാട് > കണ്ണിനും മനസ്സിനും കുളിർമയും നവ്യാനുഭൂതിയും പകർന്ന് ജലസമൃദ്ധമായ ശ്രീനാരായണപുരം ജലപാതം. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി മുഖംമിനുക്കിയ ശ്രീനാരായണപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നു. പ്രകൃതി രമണീയമായ ഇവിടെ സൗകര്യങ്ങള്‍ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം മുൻനിർത്തിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വികസന…
തിരുവനന്തപുരം സംസ്ഥാനത്ത് ആകെയുള്ളത് 1920 കാട്ടാനകൾ. വയനാട് ഭൂമേഖലയിലുള്ളത് 84 കടുവകളും. ഇവയുടെ കണക്കെടുപ്പ് പൂർത്തിയാക്കി വനംവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. 2017ൽ ബ്ലോക്ക് തിരിച്ചുള്ള കണക്കെടുപ്പിൽ 3322 ആനകളും പിണ്ടം അടിസ്ഥാനപ്പെടുത്തിയാൽ 5706 എണ്ണവുമുണ്ടെന്നായിരുന്നു അനുമാനം. ഇത്തവണ പിണ്ടം അടിസ്ഥാനമാക്കിയാൽ 2386 എണ്ണമുണ്ട്. വയനാട്,…
തിരുവനന്തപുരം ഭക്ഷ്യസംസ്‌കരണ മേഖലയിൽ സൂക്ഷ്മ സംരംഭങ്ങൾക്ക് മുതൽ മുടക്കിന്റെ 35 ശതമാനംവരെ സബ്സിഡിയോടെ സംരംഭക മൂലധന വായ്‌പ നൽകുന്ന പദ്ധതി മികവോടെ നടപ്പാക്കി സംസ്ഥാന വ്യവസായവകുപ്പ്. പദ്ധതിയിൽ 1233 സംരംഭത്തിന് സബ്‌സിഡി അനുവദിച്ചു. ഇതിൽ 581 യൂണിറ്റിന് 15.09 കോടി രൂപ കൈമാറി. പ്രധാൻമന്ത്രി…
ന്യൂഡൽഹി ‘ഞാൻ യുദ്ധം കണ്ടിട്ടുണ്ട്, കാർഗിൽ യുദ്ധമുന്നണിയിൽ ശത്രുവിനെതിരെ പോരാടി രാജ്യത്തിന്റെ അഭിമാനം കാത്തിട്ടുണ്ട്. എന്നാൽ, സ്വന്തം രാജ്യത്തെ കൊലയാളി സംഘത്തിന്റെ കൈയിൽനിന്ന് ഭാര്യയേയും ഗ്രാമവാസികളേയും രക്ഷിക്കാൻ എനിക്കായില്ല’ –- മണിപ്പുരിൽ മെയ്‌ത്തീ അക്രമികൾ റോഡിലൂടെ നഗ്നയായി നടത്തിച്ച കുക്കി വിഭാഗത്തിൽപ്പെട്ട നാൽപ്പത്തിനാലുകാരിയുടെ ഭർത്താവിന്റെ…
മയാമി > അമേരിക്കയിൽ ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ലയണൽ മെസി. ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ് കപ്പിൽ മെക്‌സിക്കോ ക്ലബ് ക്രൂസ് എയ്‌സുളിനെതിരെയാണ് 94 ആം മിനിറ്റിൽ മെസിയുടെ ഫ്രീക്കിക്ക് ഗോൾ. മെസിയുടെ ഗോളിന്റെ മികവിൽ ക്രൂസ് എയ്‌സുളിനെ മയാമി 2…
ജനീവ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ മാസമാകും ജൂലൈ എന്ന് നാസ. അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾ ലോകമെങ്ങും സംഭവിക്കുകയാണ്. യുഎസ്, യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ, ചൈന എന്നിവിടങ്ങളിൽ റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ചില്ലെങ്കിൽ ലോകമെമ്പാടും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും നാസ ഗൊദാർദ്…
ന്യുഡൽഹി കേരളത്തിലെ റേഷൻ വിതരണം മുടങ്ങുന്നതിലടക്കം നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനെപ്പറ്റി (എൻഐസി) ലഭിച്ചത് ലക്ഷക്കണക്കിന് പരാതികളെന്ന് കേന്ദ്രസർക്കാർ. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓൺലൈൻ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിലും നിരന്തരം വീഴ്‌ചവരുത്തുന്ന എൻഐസിയുടെ സാങ്കേതികപിഴവുകൾ വലിയ തോതിൽ വിമർശ വിധേയമാകുന്നതിനിടെയാണ് വെളിപ്പെടുത്തൽ. 2020 –-2022 വർഷം മാത്രം പത്തുലക്ഷത്തോളം…
കോഴിക്കോട് കേരളത്തിൽനിന്ന് ഓണം അവധി സ്പെഷ്യൽ ആയി ഇന്ത്യൻ റെയിൽവേ ഉല റെയിൽ വിനോദയാത്ര ഒരുക്കുന്നു. മൈസൂർ, ബേലൂർ, ഹലേബീട്, ശ്രവണബെലഗോള, ഹംപി, ബദാമി, പട്ടടക്കൽ, ഗോവ എന്നിവിടങ്ങൾ സന്ദർശിക്കുന്ന എട്ട് ദിവസ യാത്രയാണ്. ആഗസ്‌ത് 23 ന് കേരളത്തിൽനിന്ന് തുടങ്ങി ഗോവയിൽ ഓണാഘോഷത്തിന്…
ആലപ്പുഴ > നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചു. വള്ളം തുഴഞ്ഞ് നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. ഇടുക്കി കുളമാവ് സ്വദേശി ദേവപ്രകാശാണ് (ആർട്ടിസ്‌റ്റ് ദേവപ്രകാശ്)ചിഹ്നം വരച്ചത്. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎയും സിനിമ– സീരിയൽ താരം ഗായത്രി…