റീതിങ്ക് ടൂറിസം: മെഡിക്കൽ ടൂറിസ്റ്റുകൾക്കായി ഹൗസ് ബോട്ടിൽ ചികിത്സയൊരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി, സെപ്റ്റംബർ 28,2022: ടൂറിസം ദിനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്ത് പുത്തന്‍ ആശയം അവതരിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ സേവനങ്ങൾക്കായി വിദേശത്ത് നിന്നും കേരളത്തിനു പുറത്ത് നിന്നും എത്തുന്നവർക്ക്‌ ഇനി ഹൗസ് ബോട്ട് സേവനവും ലഭ്യമാകും. ലോകത്താദ്യമായാണ് മെഡിക്കൽ ടൂറിസ്റ്റുകൾക്കായി ഹൗസ് ബോട്ടിൽ ചികിത്സയൊരുക്കുന്നത്. മെഡിക്കൽ സേവനങ്ങൾക്കായി…

//

വീണ്ടും വെട്ടിലായി പഞ്ചാബ് മുഖ്യമന്ത്രി; അകമ്പടി വാഹനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ്, ചോദ്യം ചെയ്ത് കോൺ​ഗ്രസ്

ദില്ലി: അകമ്പടി വാഹനങ്ങളുടെ എണ്ണത്തെച്ചൊല്ലി വെട്ടിലായിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ. പഞ്ചാബിലെ മുൻ മുഖ്യമന്ത്രിമാരുടേതിലും അധികം വാഹനങ്ങളാണ്  ​ഭ​ഗവന്ത് മാനിന്റെ അകമ്പടി വാഹന വ്യൂഹത്തിലുള്ളതെന്നാണ് കണക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് വിമർശനവുമായി രം​ഗത്തെത്തി. തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടി എതിർത്തുപറഞ്ഞ വിഐപി…

//

ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന ആസ്റ്റര്‍ മിംസിന്റെ ഹൃദയ നടത്തം ചരിത്രമായി.

കണ്ണൂര്‍: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ലോകഹൃദയദിനത്തില്‍ നടത്തിയ വാക്കത്തോണ്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘ഓരോ ഹൃദയവും എല്ലാ ഹൃദയങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക’ എന്ന ഈ വര്‍ഷത്തെ ലോകഹൃദയദിന സന്ദേശവുമായാണ് ആയിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂരിന്റെ നഗരഹൃദയത്തിലൂടെ വാക്കത്തോന്‍ നടത്തിയത്. പോലീസ് സേനയുടെ ലഹരി…

///

റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ കൈ ചെയിൻ ഉടമസ്ഥയെ തിരികെ ഏൽപ്പിച്ച് യുവതി മാതൃകയായി

കരിവെള്ളൂർ : റോഡരികിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണ കൈ ചെയിൻ ഉടമസ്ഥയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചുനൽകി യുവതി മാതൃകയായി. പാലക്കുന്ന് വെള്ളച്ചാൽ റോഡിനു സമീപം തയ്യൽകട നടത്തുന്ന ടി.പി. ഗിരിജയാണ് ഒന്നേകാൽ പവന്റെ കൈ ചെയിൻ തിരിച്ചുനൽകി മാതൃകയായത്. വെള്ളച്ചാലിലെ അലീമയുടേതായിരുന്നു കൈ ചെയിൻ.കാഞ്ഞങ്ങാട് മലിനീകരണ…

/

സി പി ഐ അഞ്ചരക്കണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

സി പി ഐ അഞ്ചരക്കണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു .ഏച്ചൂർ ടൗണിൽ ടി.പ്രകാശൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സി പി ഐ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷജിത്ത് മുഖ്യപ്രഭാഷണം…

//

കരാട്ടെ ബ്ലാക്ക് ബെൽട്ട് വിജയികളെ അനുമോദിച്ചു

കരാട്ടെ ഡോ വഡോക്കായ് സെൽഫ് ഡിഫൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കരാട്ടെ ബ്ലാക്ക്‌ ബെൽറ്റ്‌, ഗ്രേഡിംഗ് ടെസ്റ്റ് വിജയികൾക്കുള്ള ബെൽറ്റ്, സർട്ടിഫിക്കറ്റ് നൽകലും അനുമോദനവും പട്ടാന്നൂർ K P C ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. ചടങ്ങ് സോമരാജൻ. ഐ. വി ( Assistant Commandant…

/

കണ്ണൂരില്‍ മില്‍മ ടീ സ്റ്റാള്‍ അടിച്ചു തകര്‍ത്തു, പലഹാരങ്ങള്‍ നശിപ്പിച്ചു; തൊഴിലാളിക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിൽ മിൽമ ടീസ്റ്റാൾ അടിച്ച് തകർത്തു.  പലഹാരങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു. രണ്ട് പേരെത്തി ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയായിരുന്നു. കടയിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയിലാണ് അക്രമം നടന്നത്. കട ഉടമ സത്താർ…

///

കണ്ണൂർ ദസറ പോസ്റ്റർ പ്രകാശനം ചെയ്തു

കണ്ണൂർ ദസറയുടെ ഒമ്പത് ദിവസത്തെ പരിപാടികൾ അടങ്ങിയ പോസ്റ്റർ മേയർ അഡ്വ. ടി ഒ മോഹനൻ പ്രസ് ക്ലബ് പ്രസിഡണ്ട് സിജി ഉലഹന്നാന് നൽകി പ്രകാശനം ചെയ്തു. കണ്ണൂരിന് നിറങ്ങളുടെയും കാഴ്ചകളുടെയും വിരുന്നൊരുക്കികൊണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ ദസറ വീണ്ടും നടത്തുന്നതിന് കണ്ണൂര്‍…

/

‘മാധ്യമപ്രവർത്തകന് നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹം’; അബ്ദുൽ കരീം ചേലേരി

കണ്ണൂർ: മാധ്യമപ്രവർത്തകനും സുപ്രഭാതം ഫോട്ടോഗ്രാഫറുമായ ശ്രീകാന്തിനെതിരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി. “എൻ. ഐ.എ റെയ്ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ റോഡ് ഉപരോധം പകർത്തുകയായിരുന്ന ശ്രീകാന്തിന്…

//

മാതാപിതാക്കൾ നഷ്ടപ്പെട്ട 3 കുട്ടികളുടെ സംരക്ഷണം: ‘എക്സോട്ടിക്’ ബസ് നാളെ സാന്ത്വന യാത്ര നടത്തും

കണ്ണാടിപ്പറമ്പ പുല്ലൂപ്പിയിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട മൂന്ന് കുരുന്നുകളുടെ സംരക്ഷണത്തിനായി ‘എക്സോട്ടിക്’ ബസ് നാളെ സാന്ത്വന യാത്ര നടത്തും. പുല്ലൂപ്പി കൊളപ്പാല ഹൗസിൽ വിനോദന്റെയും കുരുന്നുകളുടെയും സംരക്ഷണത്തിനായി നാളെ സർവ്വീസ് നടത്തുന്ന മുണ്ടേരിമൊട്ട – കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ‘എക്സോട്ടിക്’ ബസ് രാവിലെ 6.10ന് യാത്ര…

//