കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുന്നത്തുച്ചാല്‍, കുറുക്കന്‍ മൊട്ട, തലമുണ്ട എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 16 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ മുഴുവനായും ബാവോട് പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും. പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വയക്കര ജങ്ഷൻ, ചക്കാലക്കുന്ന് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ…
ഇരിക്കൂർ: സഹപ്രവർത്തകനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ രണ്ടാംപ്രതിയും പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ (26) കൊലപ്പെടുത്തിയ കേസിൽ മുർഷിദാബാദ് സ്വദേശി ഗണേഷ് മണ്ഡലിനെയാണ് (28) ഇരിക്കൂർ എസ്.ഐ. എം.വി. ഷിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഡൽഹി- ഹരിയാന അതിർത്തിയിൽ പിടിയിലായ ഗണേഷ് മണ്ഡലിനെ…
വടകര : അഴിയൂരിൽ സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് സെപ്തംബർ 20 മുതൽ വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കും.തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. തിരുവോണനാളിൽ വൈകീട്ടാണ് തലശ്ശേരിയിൽനിന്ന് വടകരയിലേക്ക് വരുന്ന വിതാര ബസ് തടഞ്ഞുനിർത്തി ഒരുസംഘമാളുകൾ അക്രമം…
ശ്രീകണ്ഠപുരം : കരയത്തുംചാൽ വെളിയനാട്ടെ പള്ളത്ത് നാരായണന്റെ വീടിന്റെ മേൽക്കൂര തകരുകയും ചുമരുകൾക്ക് വിള്ളലുണ്ടാവുകയും ചെയ്തു. സമീപത്തെ പാറമടയിലുണ്ടായ സ്ഫോടനത്തെത്തുടർന്നാണ് വീടിന് കേടുപാടുണ്ടായതെന്ന് ആരോപിച്ച് നാരായണൻ ശ്രീകണ്ഠപുരം പോലീസിലും നഗരസഭയിലും പരാതി നൽകി. സ്ഫോടന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സ്ഫോടനത്തിന്റെ…
കണ്ണൂരിൽ പശുക്കളിലെ പേവിഷ ബാധയിൽ കർശന ജാഗ്രതയെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി സൂപ്രണ്ട് നിർദേശം നൽകി.രോഗബാധ സംശയിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു. വളർത്തുമൃഗങ്ങൾക്കും…
ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ സമയത്തെ ചൊല്ലി തർക്കം.കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. പരുക്കേറ്റ കാക്കയങ്ങാട് സ്വദേശി എൻ.കെ.പ്രതീജ് കുമാർ (43) ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കെഎസ്ആർടിസിയുടെ ട്രിപ്പ് മുടങ്ങി.തളിപ്പറമ്പിൽ നിന്ന് ഇരിട്ടി…
കുപ്പം: മെഷീൻ ഇറക്കുന്നതിനിടെ ക്രെയിൻ ബെൽറ്റ് തകർന്ന് കുപ്പം ഖലാസിയിലെ ജീവനക്കാരൻ മരിച്ചു. കുപ്പം സ്കൂളിന് സമീപത്തെ കരീം-ഫാത്തിമ ദമ്പതികളുടെ മകൻ തുന്തക്കാച്ചി കണ്ണൂക്കാരൻ വീട്ടിൽ ഫൈസൽ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്ന് രാവിലെ 10 മണിയോടെ പരിയാരം അമ്മാനപ്പാറ ഏഴുംവയലിലാണ് അപകടം.…
റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസിയായ യുവാവ് മരണപ്പെട്ടു. മൂന്ന് മാസം മുമ്പ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ അഴീക്കോട് പുന്നക്കപ്പാറ ഗുജറാപളളിക്ക് സമീപം താമസിക്കുന്ന പാറോത്ത് കിഴക്കേയിൽ ഹൗസിൽ പി കെ.നവാസ് (32) ആണ് മരിച്ചത്.പുന്നക്കപ്പാറയിലെ പി പി.നജീബ് –…
പഴയങ്ങാടി : നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി പതിനേഴുകാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ധർമശാലയിലെ പുത്തൻവീട്ടിൽ റെജിൽ (21), നണിയൂർനമ്പ്രത്തെ കെ.അരുൺ (20) എന്നിവരെയാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് അറസ്റ്റുചെയ്തത്. സുഹൃത്തുക്കളായ ഇരുവരും പഴയങ്ങാടി സ്റ്റേഷൻ പരിധിയിലെ വീട്ടിൽ…
പാപ്പിനിശ്ശേരി ആറോൺ യു.പി. സ്കൂളിൽ മഹാത്മജിയുടെ പ്രതിമ സ്ഥാപിച്ചു.സ്കൂളിൽ ദീർഘകാലം ജോലിചെയ്ത മുൻ പ്രഥമാധ്യാപകൻ കെ.പി. ദാമോദരന്റെ സ്മരണയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് പ്രതിമ സ്ഥാപിക്കാൻ സഹായധനം നൽകിയത്. പ്രമുഖ ശില്പി ശ്രീജിത്ത് അഞ്ചാംപീടികയാണ് പ്രതിമ നിർമിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രതിമ…