മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബോംബ് ഭീഷണി

മുംബൈയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. ഹോട്ടലിൽ നാലിടത്ത് ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അജ്ഞാതൻ ഫോണിലൂടെ ഭീഷണി മുഴക്കി. അഞ്ച് കോടി നൽകിയാൽ ബോംബ് നിർവീര്യമാക്കുമെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുമുംബൈയിലെ ലളിത് ഹോട്ടലിൽ വൈകുന്നേരം ആറ് മണിയോടെയാണ്…

///

പീഡനക്കേസ്: മോൻസൺ മാവുങ്കലിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ദില്ലി : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കൽ നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത്  സുപ്രീം കോടതി മാറ്റി. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. മോൻസൺന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ…

//

‘അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനില്ല, നഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ അധ്യക്ഷനാകട്ടെ’ : സോണിയാ ഗാന്ധി

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ ഗാന്ധി വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ്…

//

സൂരജ് പാലാക്കാരന് ജാമ്യം

യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലാണ് നടപടി. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് യുട്യൂബർ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം പത്രാധിപർ ടി.പി.…

///

സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാൾ പിടിയിൽ

സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ…

///

താത്കാലിക ഭരണസമിതി പിരിച്ചുവിട്ടു; ഫിഫ വിലക്ക് വരും ദിവസങ്ങളിൽ മാറിയേക്കുമെന്ന് സൂചന

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് വരും ദിവസങ്ങളിൽ മാറിയേക്കുമെന്ന് സൂചന. ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രിംകോടതി പിരിച്ച് വിട്ടതിനെ തുടർന്നാണ് വിലക്ക് മാറിയേക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറൽ…

///

സംസ്ഥാനത്ത് നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

സംസ്ഥാനത്ത് നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യവകുപ്പ്. പല ജില്ലകളിലും നായയുടെ കടിയേറ്റവരുടെ എണ്ണം രണ്ടുമുതൽ മൂന്നിരട്ടിവരെ വർധിച്ചു. ആന്റി റാബിസ് വാക്‌സിൻ എടുക്കുന്നതിനായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ്. അധികമായി വാക്‌സിൻ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിപേവിഷബാധയ്‌ക്കെതിരായ 26,000…

//

യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ല; അത്തരം ആലോചനകൾ ഇല്ലെന്ന് ധനമന്ത്രാലയം

യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം ആലോചനകള്‍ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പണം ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്ബോള്‍ ഉണ്ടാകുന്ന കമ്ബനികളുടെ ചെലവ് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം. യു പി ഐ ഇടപാടുകള്‍ക്ക് അധിക…

//

സർക്കാർ ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കാൻ ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം:  സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത നിരീക്ഷിക്കാൻ ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോ‍ർജ്. ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും മോണിറ്ററിംഗ് സംവിധാനമുണ്ടാകും. മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാക്കുംഅതത് ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വര്‍ധനവും കണക്കാക്കിയാകണം മരുന്നിനുള്ള ഇന്‍ഡന്റ് തയ്യാറാക്കേണ്ടതെന്നും…

//

മഴ വീണ്ടും ശക്തമാകാൻ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ആഗസ്റ്റ് 26 വരെ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍…

//