സിപിഎമ്മിന്‍റെ ചെങ്കോട്ടയായ മട്ടന്നൂരില്‍ കണ്ടത് കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയം: കെ സുധാകരന്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മുന്നേറ്റത്തില്‍ മുന്നണി പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിൻ്റെ വെള്ളിവെളിച്ചം അരിച്ചു കേറുകയാണ്. ഭരണം നിലനിർത്താൻ സിപിഎമ്മിന്…

///

നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവം: അവസാന കുത്തിവയ്പിന് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മകൻ

കോഴിക്കോട് :  പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ ചന്ദ്രികക്ക് അവസാന ഡോസ് കുത്തിവയ്പ് എടുക്കും മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് മകൻ ജിതേഷ്. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് വരെയുള്ള എല്ലാ കുത്തിവയ്പും എടുത്തതാണ്. ഡോക്ടർമാർ നൽകിയ എല്ലാ നിർദേശവും പാലിച്ചിരുന്നതയും മരിച്ച…

//

’ഗവർണറെ പൂട്ടാൻ സർക്കാർ’; അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച സഭയിൽ

ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും. സർവകലാശാല വിഷയങ്ങളിൽ സർക്കാർ ​ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ സർവകലാശാല ഭേദഗതി ബില്ലും ബുധനാഴ്ച സഭയിലെത്തും. ലോകായുക്ത ബില്ലും ബുധനാഴ്ച തന്നെ പരി​ഗണിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക്…

//

വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തം.

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തം. പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ ഇന്ന് കരമാ‍ഗവും കടൽ മാ‍ഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത്…

///

‘സർക്കാർ ഗവർണർ പോരിൽ കക്ഷി ചേരാനില്ല. വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും യോജിക്കുന്നില്ല’ വി ഡി സതീശന്‍

തിരുവനന്തപുരം; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സർക്കാർ – ഗവർണർ പോരിൽ കക്ഷി ചേരാനില്ല വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും പ്രതിപക്ഷം യോജിക്കുന്നില്ല. വിസിയെ ക്രമവിരുദ്ധമായി നിയമിച്ചത് ഗവര്‍ണറാണ്.ആ തെറ്റു തിരുത്തണം.ഗവർണർക്കും സർക്കാരിനുമിടയിൽ ഇടനിലക്കാരുണ്ട്.ചാന്‍സലര്‍ എന്ന…

//

സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയില്‍ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന്‍ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ:…

///

മദ്യലഹരിയിൽ മരണപ്പാച്ചിൽ; തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ

തൃശൂർ : തൃശൂർ ടൌണിൽ പൊലീസ് മിന്നൽ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലിചെയ്തിരുന്നതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരും പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസാണ് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്.  രാവിലെ ആറു മണിക്ക്…

///

പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനിയാണ് കാരണം; താങ്ങുവില പ്രഖ്യാപിക്കാത്തിനെതിരെ മേഘാലയ ഗവർണർ

കർഷകർക്ക് വിളകളുടെ താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് അദാനിയെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. പൊലീസ് വിലക്ക് മറികടന്ന് ഡൽഹിയിൽ മഹാപഞ്ചായത്ത് നടക്കാനിരിക്കെയാണ് ഗവർണറുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. കർഷകരുടെ സമരം ഇത്തവണ കൂടുതൽ കടുക്കുമെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകർ സമരം…

//

മട്ടന്നൂർ നഗരസഭ എൽ.ഡി.എഫിനൊപ്പം, ഇടത് ശക്തികേന്ദ്രങ്ങൾ കൈയ്യടക്കി യു.ഡി.എഫ്

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. 3 റൗണ്ടുകൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. അഞ്ചാം വാർഡായ ആണിക്കരിയിൽ ലീഗ് സ്ഥാനാർഥി ഉമൈബ ടീച്ചർ വിജയിച്ചു. എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നുണ്ണൂർ, പൊറോറ, ഏളന്നൂർ ,…

///

ഭർത്താവ് തൂങ്ങി മരിച്ചത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവും ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഭർത്താവ് മരിച്ചത് അറിഞ്ഞാണ് ഭാര്യയും ജീവനെടുക്കിയത്. രാജേഷ് വീട്ടിനുള്ളിൽ തുങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്രണ്ട് പേരും…

//