യാത്രക്കാരൻ ട്രെയ്നിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് കോയമ്പത്തൂർ -ഷൊർണ്ണൂർ മെമുവിൽ

യാത്രക്കാരൻ ട്രെയ്നിൽ തൂങ്ങി മരിച്ച നിലയിൽ. കോയമ്പത്തൂർ -ഷൊർണ്ണൂർ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ മരിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് പറളി സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരും ഗാർഡും ചേർന്ന് സ്റ്റേഷൻ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ പറളി സ്റ്റേഷനിൽ പിടിച്ചിടുകയും ആർപിഎഫിനെ…

//

തൊടുപുഴയിൽ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

തൊടുപുഴയിൽ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് (25) കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22) എന്നിവരാണ് പിടിയിലായത്ഇവരിൽ നിന്ന് 6.6 ഗ്രാം എം.ഡി.എം.എ.കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് തൊടുപുഴയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.…

//

നിയമന കാര്യങ്ങളിൽ കോടതിയെ ആശ്രയിക്കേണ്ടി വരുന്നു; പ്രിയാ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ സന്തോഷമുണ്ടെന്ന് ജോസഫ് സ്കറിയ

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ . ഹൈക്കോടതി നടപടിയിൽ സന്തോഷമുണ്ട്. ഒരു ഉദ്യോഗാർത്ഥി എന്ന നിലയിൽ ലഭിക്കേണ്ട പരിഗണന കിട്ടാതെ വന്നതുകൊണ്ടാണ് താൻ പ്രതികരിച്ചത്. മറ്റ് ഉദ്യോഗാർത്ഥികൾ…

//

അയ്യപ്പപണിക്കരുടെ സഹോദരിയും എഴുത്തുകാരിയുമായ എം ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

തിരുവനന്തപുരം : അധ്യാപികയും എഴുത്തുകാരിയുമായ എം ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു. 87 വയസ്സായിരുന്നു. കവി അയ്യപ്പപണിക്കരുടെ ഇളയ സഹോദരിയായ ലക്ഷ്മിക്കുട്ടിയമ്മയുടെ വിയോ​ഗം സഹോദരന്റെ പതിനാറാം ചരമ വാര്‍ഷിക തലേന്നാണ്. കന്യാകുമാരി ദേവസ്വത്തിന് കീഴിലുള്ള കന്യാകുമാരി ജില്ലയിലെ കുഴിത്തുറ ശ്രീ ദേവികുമാരി വിമന്‍സ് കോളേജിലെ മലയാളം വിഭാഗം അധ്യാപികയായിരുന്നു…

//

കഞ്ചാവിന് പകരം പേപ്പർ നൽകിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിൽ

  പത്തനംതിട്ട : കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പകകരം പത്രക്കെട്ട് പൊതിഞ്ഞു നൽകിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ​ഗുരുജി എന്ന ​ഗിരീഷ് കുമാർ, തിരുവല്ല സ്വദേശി ​ഗോപിക എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

//

സി.പി.ഐ.എം-ബി.ജെ.പി ധാരണ ഇല്ലായിരുന്നുവെങ്കില്‍ മട്ടന്നൂരില്‍ കഥ മാറിയേനെ: വി ഡി സതീശൻ

അധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്അതിന്റെ തുടക്കമാണ് സി.പി.ഐ.എമ്മുകാര്‍ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കണ്ടത്. ഏത് കോട്ടയും പൊളിയും.…

//

‘എന്റെ വാ‍ർഡിൽ തോറ്റിട്ടില്ല’; മട്ടന്നൂരിലേത് വ്യാജ പ്രചാരണമെന്ന് ശൈലജ, തിരിച്ചടി പരിശോധിക്കുമെന്ന് ജയരാജൻ

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെര‍ഞ്ഞെടുപ്പിൽ തന്റെ വാ‍ർഡിൽ എൽഡിഎഫ് തോറ്റെന്നത് വ്യാജ പ്രചാരണമാണെന്ന് മുൻ മന്ത്രി കെ.കെ.ശൈലജ. മട്ടന്നൂരിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വ്യാജ പ്രചാരണങ്ങൾ വീണ്ടും തുടങ്ങിയിരിക്കുകയാണെന്ന് കെ.കെ.ശൈലജ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലേക്ക്… ഞാൻ വോട്ട് ചെയ്ത…

//

ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള ഹ‍‍ർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രൻ…

///

സിപിഎമ്മിന്‍റെ ചെങ്കോട്ടയായ മട്ടന്നൂരില്‍ കണ്ടത് കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയം: കെ സുധാകരന്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മുന്നേറ്റത്തില്‍ മുന്നണി പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിൻ്റെ വെള്ളിവെളിച്ചം അരിച്ചു കേറുകയാണ്. ഭരണം നിലനിർത്താൻ സിപിഎമ്മിന്…

///

നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവം: അവസാന കുത്തിവയ്പിന് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മകൻ

കോഴിക്കോട് :  പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ ചന്ദ്രികക്ക് അവസാന ഡോസ് കുത്തിവയ്പ് എടുക്കും മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് മകൻ ജിതേഷ്. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് വരെയുള്ള എല്ലാ കുത്തിവയ്പും എടുത്തതാണ്. ഡോക്ടർമാർ നൽകിയ എല്ലാ നിർദേശവും പാലിച്ചിരുന്നതയും മരിച്ച…

//