പയ്യന്നൂരിൽ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസ്; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: പയ്യന്നൂരിൽ ആർ എസ് എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ  പയ്യന്നൂർ സ്വദേശികളായ ഗനിൽ, കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ജൂലെെ 12നാണ് പയ്യന്നൂരില്‍ ആര്‍ എസ് എസ് ഓഫീസിന് നേരെ ബോംബാക്രമണം ഉണ്ടായത്.…

///

തെരുവുനായ ശല്യം ; പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു

പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട് ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി മാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. തെരുവ് നായകളെ വന്ധ്യംകരണം ചെയ്ത് നഗരസഭ പ്രദേശങ്ങളിലോ, ആളൊഴിഞ്ഞ…

//

ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ; യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു,സി സി ടി വി ദൃശ്യം

കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ലൗ ഷോർ ബസ്സ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു. ഇന്നലെ വൈകുന്നേരം കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറിയ യാത്രക്കാരി മേലെ ചൊവ്വ സ്‌റ്റോപ്പ് വിട്ടതിന് ശേഷം ദേഹാസ്വാസ്ഥ്യം വന്ന് ബസ്സിൽ…

//

കാഴ്ചയ്ക്ക് വിരാമം: കൂത്തുപറമ്പ് വേങ്ങാട്ടെ റാണി ടാക്കീസ് പൊളിച്ചുതുടങ്ങി

ബെഞ്ചമിൻ ലൂയിസിന്റെയും റബേക്ക ലൂയിസിന്റെയും പ്രതികാരകഥയുടെ ചുരുളുകൾക്കൊപ്പം തന്നിലേക്കുള്ള വഴിയും അടച്ച് ‘റാണി’ മടങ്ങുന്നു. നരസിംഹത്തിലെ ഇന്ദുചൂഡന്റെ ഡയലോഗിനൊപ്പം ആർപ്പുവിളികളും വർണക്കടലാസുകളും  നിറക്കാനും ‘അമരത്തി’ലെ അച്ചൂട്ടിയുടെ സങ്കടക്കടലിൽ മുങ്ങിത്താഴാനും കാണികളുമെത്തില്ല. കോവിഡ്‌ തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചുവടുതെറ്റിയ  വേങ്ങാട്ടെ റാണി സിനിമ കൊട്ടക  പൊളിച്ചുനീക്കി. നാലുപതിറ്റാണ്ടിന്റെ …

///

ജൂലൈ 21 ചാന്ദ്രദിനം; ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്രദിന അസംബ്ലിയിൽ പ്രധാനാധ്യാപകൻ കെ കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പി പ്രദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. ചന്ദ്രനിൽ കാലുകുത്തിയ രംഗം വിദ്യാർത്ഥികൾ…

/

ചാലോട് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം;നാറാത്ത് സ്വദേശിക്ക് പരിക്ക്

ചാലോട് നാല് റോഡ് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ആൾട്ടോ കാറിൽ ഇടിച്ചായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ നാറാത്ത് സ്വദേശി മശൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കും ഇരിക്കൂർ ഭാഗത്ത് നിന്ന് വന്ന…

//

കണ്ണൂരിൽ വൻ കവർച്ച ;29 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി

കണ്ണൂർ: വീട്ടിൽ നിന്നും 21 പവന്റെ ആഭരണങ്ങൾ മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ ആദികടലായി സ്വദേശിനി രേഖയുടെ പരാതിയിലാണ് സിറ്റി പോലീസ് കേസെടുത്തത്.ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. വയോധികയായ മാതാവിന്റെ 21 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്.ഇവരെ പരിചരിക്കാൻ ഒരു ഹോം നഴ്സിനെ…

//

ലെവൽ ക്രോസ് അടച്ചിടും

∙പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 254ാം നമ്പർ ലെവൽ ക്രോസ് ഇന്ന് രാവിലെ 8 മുതൽ രാത്രി 8 വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടും. ∙തളിപ്പറമ്പ്-കണ്ണപുരം റോഡിൽ കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 253ാം നമ്പർ ലെവൽക്രോസ് 22ന് രാവിലെ 8 മുതൽ 31ന് രാത്രി 8…

/

ആർ ടി ഒ എൻഫോഴ്സ്മെൻറ് പരിശോധന: ജില്ലയിലെ ആറ് ബസുകൾ കസ്റ്റഡിയിലെടുത്തു

കണ്ണൂർ: കാലവർഷത്തിൽ അപകടങ്ങൾ കുറക്കാനുള്ള നടപടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻറുകൾ കേന്ദ്രീകരിച്ച് ബസുകളിൽ ആർ ടി ഒ എൻഫോഴ്സ്മെൻറ് വ്യാപക പരിശോധന നടത്തി. നികുതി അടക്കാതെ സർവ്വീസ് നടത്തിയ നാല് ബസുകളും ഫിറ്റ്നസ്, ഇൻഷുറൻസ് ഇല്ലാത്ത ഓരോ ബസുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു.നിയമ…

//

കുളിമുറിയിലെ ബക്കറ്റിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു. പേരാമ്പ്ര ഈർപ്പാപൊയിൽ ഗിരീഷിന്‍റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാൻ പോയതായിരുന്നു.തിരിച്ചുവന്നപ്പോൾ കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ പേരാമ്പ്ര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…

//