കണ്ണൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കണ്ണൂർ: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഇന്ന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്നതിനാൽ കണ്ണൂർ ടൗണിലേക്കുള്ള ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് ഉച്ചക്ക് 12 മണി മുതൽ താഴെ പറയും പ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ▪️കാസർകോട് ഭാഗത്തുനിന്ന് തലശ്ശേരി…

തളിപ്പറമ്പിൽ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തളിപ്പറമ്പ്: യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കുപ്പം മദിന നഗറിലെ കെ.എം.സിദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമിലാണ് മരിച്ചത്. തളിപ്പറമ്പ് -ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീമിലിനെ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പൊലിസ്…

ചാലോട് മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരങ്ങൾ പൊളിച്ചു പണം കവർന്നു

ചാലോട് ചൈതന്യം മുത്തപ്പൻ മടപ്പുരയിലെ രണ്ട് ഭണ്ഡാരങ്ങളിൽ നിന്ന് പണം കവർന്നു. ചാലോട്-ഇരിക്കൂർ റോഡിലെ മടപ്പുരയിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. ക്ഷേത്രത്തിന് മുന്നിലെയും റോഡിനോട് ചേർന്ന് മതിലിലും സ്ഥാപിച്ച ഭണ്ഡാരങ്ങളിലെ പണമാണ് കവർന്നത്. ശനിയാഴ്ച രാവിലെ ഭാരവാഹികൾ സ്ഥലത്ത് എത്തിയപ്പോഴാണ് മോഷണം നടന്നത്…

തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേള; ഓസ്‌കാറിൽ തിളങ്ങിയ അനോറ മാജിക്ക്

ഷോണ്‍ ബേക്കറിന്റെ, ലൈംഗികതൊഴിലാളിയുടെ കഥ പറയുന്ന ‘അനോറ’ ഇതിനോടകം തന്നെ പുരസ്‌കാരങ്ങളാൽ ലോക ശ്രദ്ധ നേടിയ ഒരു റൊമാന്റിക്ക് കോമഡി ചിത്രമാണ്. ന്യൂ യോർക്കിലെ ഒരു ബാറിൽ സ്ട്രിപ്പ് ഡാൻസറും ലൈംഗികതൊഴിലാളിയുമാണ് അനി. റഷ്യയിലെ അതിസമ്പന്ന കുടുംബത്തിലെ അംഗമായ 23കാരൻ അനിയെ കണ്ട് മുട്ടുന്നു.…

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറാനുള്ള…

കണ്ണൂർ യോഗശാല റോഡിലെ അഭിഭാഷകരുടെ ഓഫീസുകളിൽ കള്ളൻ കയറി

കണ്ണൂർ നഗരത്തിലെ യോഗശാല റോഡിൽ അഭിഭാഷകരുടെ ഓഫീസുകളിൽ കള്ളൻ കയറി. സഫിയ കോംപ്ളക്സിലെ അഭിഭാഷകരായ അഡ്വ കേശവൻ, സുസ്മിത എന്നിവരുടെ ഓഫീസിലാണ് കള്ളൻ കയറിയത്. ഓഫീസുകൾ കുത്തി തുറന്ന നിലയിലാണ് ഷട്ടറിൻ്റെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. വെള്ളിയാഴ്ച്ച രാവിലെ ജീവനക്കാരെത്തിപ്പോഴാണ് മോഷണം നടന്ന…

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; നാളെ മുതൽ പുതിയ ദർശന സമയം

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശന സമയം കൂട്ടി. കൂടുതൽ ഭക്തർക്ക് സുഗമമായ ക്ഷേത്ര ദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ നാളെ (ഒക്ടോബർ 18, ശനിയാഴ്ച) ക്ഷേത്രത്തിൽ പുലർച്ചെ 3ന് നട തുറന്നാൽ ഉച്ചതിരിഞ്ഞ് 3 മണിക്കേ…

പുതിയങ്ങാടി പാചക വാതകചോർച്ച; മരണം നാലായി

പുതിയങ്ങാടി ഫിഷ് ലാൻഡിന് സമീപത്തെ ക്വാർട്ടേഴ്സിൽ പാചകവാതകം ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ നാലാമത്തെ മത്സ്യ തൊഴിലാളിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി ജിതേന്ദ്ര ബെഹ്റയാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ സുഭാഷ് ബെഹ്റ , നിഗം ബെഹ്റ , ശിബ ബെഹ്റ എന്നിവർ…

തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും; ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ് ഉദ്ഘാടന ചിത്രം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബര്‍ 16 മുതല്‍ 19 വരെ ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (TIFF) ഒക്ടോബർ 16 വ്യാഴാഴ്ച തിരിതെളിയുമെന്ന് സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യവസായ വകുപ്പ് മന്ത്രി…

അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡെലിഗേറ്റ് കിറ്റ് വിതരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ചലച്ചിത്രതാരം റിയ ഇഷയ്ക്ക് കൈമാറി നിര്‍വഹിച്ചു. തുടര്‍ന്ന് ലിബര്‍ട്ടി തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ കിറ്റുകള്‍ വിതരണം ചെയ്തു. തലശ്ശേരി പേള്‍ വ്യൂ…