കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ നഗരത്തിലെ ചെട്ടിയാർ കുളത്തില്‍ ഛഠ് പൂജയുമായി ബീഹാറി കുടുംബങ്ങള്‍. ബീഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും ആഘോഷിക്കുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണ് ഛഠ്. മിക്കവാറും എല്ലാ നാഗരികതകളും ‘സൂര്യദേവനെ’ ആരാധിച്ചിട്ടുണ്ട്. എന്നാല്‍ ബീഹാറില്‍ അതിന് ഒരു പ്രത്യേക രൂപമുണ്ട്. ഉദയസൂര്യനോടൊപ്പം അസ്തമയ സൂര്യനെയും ആരാധിക്കുന്ന…
പിഎം ശ്രീ പദ്ധതിക്കെതിരെ പ്രമേയവുമായി കണ്ണൂർ കോർപ്പറേഷൻ. പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ സിപിഐഎമ്മും ബിജെപിയും എതിർത്തു. സിപിഐഎമ്മിന്റെ വിയോജന കുറിപ്പിൽ സിപിഐ ഒപ്പുവെച്ചില്ല. സിപിഐ കൗൺസിലർ കെ വി അനിതയാണ് വിയോജനകുറിപ്പിൽ ഒപ്പുവെക്കാതെ വിട്ടുനിന്നത്. യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ…
കണ്ണൂർ ജില്ലയിൽ സായുധസേന പതാക ദിനാചരണവും പതാക നിധിയുടെ സമാഹരണ ഉദ്ഘാടനവും ഡിസംബർ ആറിന് കലക്ടറേറ്റിൽ നടക്കും. മാതൃരാജ്യത്തിനു വേണ്ടി പോരാടി വീരചരമം പ്രാപിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും അവരുടെ കുടുംബാംഗങ്ങളോടും പൂർവ സൈനികരോടും ഐക്യദാർഡ്യം പ്രഖ്യാപിക്കാനുളള ദിനമായാണ് സായുധ സേനാ പതാക ദിനം…
കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നവംബര്‍ ഏഴിന് മൂന്നാര്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നു. ഏഴിന് വൈകുന്നേരം ആറിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് പത്തിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ, ഗ്യാപ്…
കണ്ണൂർ ജില്ലയിൽ നിന്നും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോഷൻ ലഭിച്ച അഡോൺ ഗോഡ്ഫ്രഡ്, കെ മധുസൂദനൻ, സി ശശി, വി കെ ഷിബു എന്നിവർക്ക് കേരള എക്സൈസ് ഡ്രൈവേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സിക്രട്ടറി ബിനീഷ് കെ, ട്രഷറർ പ്രകാശൻ എം എന്നിവർ KEDA…
പിണറായി ഭരണത്തില്‍ ശബരിമലയില്‍ നടക്കുന്ന സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ദേവസ്വം മന്ത്രി വി.എം. വാസവൻ്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കാല്‍ടെക്‌സില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍…
കണ്ണൂർ പ്രസ് ക്ലബ് ജംങ്ഷൻ റോഡിൽ വാഹനാപകടം. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നരയോടെ കണ്ണൂരിൽ നിന്നും പഴയങ്ങാടിയിലേക്ക് പോകുന്ന പറശ്ശിനി മോട്ടോഴ്സ് സ്വകാര്യ ബസും കാറുമാണ് കൂട്ടിയിടിച്ചത്. പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന ബസിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ…
സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി. അഫ്നാസാണ് (32) മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്നാസ് സുഹൃത്ത് ഫാരിസിനൊപ്പം തെക്കീ ബസാർ മക്കാനിയിലെ ആനക്കുളത്തിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിതാഴുകയായിരുന്നു. അഫ്നാസിനെ കാണാതായതോടെ ഹാരിസ്…
കണ്ണൂര്‍ : ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് മോട്ടോറൈസ്ഡ് ടാവി ഇംപ്ലാന്റേഷന്‍ കേരളത്തിലാദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നടന്നു. കാര്‍ഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ.രാമകൃഷ്ണൻ, ഡോ. വിജയൻ ഗണേശൻ, ഡോ.അനിൽകുമാർ, ഡോ.ഉമേശൻ, ഡോ.വിനു, കാർഡിയക്…
പയ്യാമ്പലം തീരത്തിനോട് ചേർന്ന് നീർക്കടവിൽ നീല തിമിംഗലം ചത്തടിഞ്ഞു. രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് തിമിംഗലം ചത്തടിഞ്ഞത് കണ്ടത്. ജഡം അഴുകിയ നിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.അഴുകിയ നിലയിലായതിനാൽ പ്രദേശത്ത് ദുർഗന്ധം വമിക്കുന്നുണ്ട്. ജില്ലാ വെറ്റിനറി സർജൻ സ്ഥലത്ത്…