കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ചെറുപുഴ : രാത്രി കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യയെ പെട്രോൾ ഒഴിച്ച്തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റു. ഭാര്യയുമായി പിണങ്ങി കഴിയുന്ന പാണത്തൂർ നെല്ലിക്കുന്നിലെ ജോസഫ് (65)നാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇയാൾ പെട്രോളുമായി രാത്രിയിൽ…
കണ്ണൂര്‍: സംഘപരിവാർ, കോർപ്പറേറ്റ് അജണ്ടകളിൽ അകപ്പെട്ടുപോയ ജനങ്ങള്‍ക്ക് നേർവഴികാട്ടാന്‍ എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി പറഞ്ഞു. എഐടിയുസി സ്ഥാപക ദിനാചരണവും ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്…
ബസ് യാത്രക്കിടെ യാത്രക്കാരിയുടെ കഴുത്തിലണിഞ്ഞ മൂന്നര പവൻ്റെ മാല കവർന്നു. മട്ടന്നൂരിലെ കൃഷ്ണവിലാസത്തിൽ പി.കെ. വിമലകുമാരിയുടെ മാലയാണ് കവർന്നത്. ഇന്നലെ ഉച്ചയോടെ മൂന്നാംപീടികയിൽ നിന്നും മട്ടന്നൂർ ഇരിട്ടി ഇൻ്റർസിറ്റി ബസിൽ യാത്ര ചെയ്യവേയാണ് 3,25,000 രൂപ വിലവരുന്ന സ്വർണ്ണ മാല രണ്ട് തമിഴ് സ്ത്രീകൾ…
കണ്ണൂർ നഗരത്തിലെ വാഹന പാർക്കിങിന് പരിഹാരമായി കണ്ണൂർ മുനിസിപ്പല്‍ കോർപ്പറേഷൻ നിർമിച്ച മള്‍ട്ടി ലെവല്‍ കാർ പാർകിങ് കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം, ബാങ്ക് റോഡ് പീതാംബര പാർക്ക് എന്നിവിടങ്ങളിലാണ് മള്‍ട്ടിലവല്‍ പാർക്കിങ് കേന്ദ്രം ഒരുക്കിയത്. സ്റ്റേഡിയം കോർണറിലെ…
മണൽ കടത്ത് നടത്തുന്ന സംഘങ്ങളുമായുള്ള രഹസ്യ സാമ്പത്തിക ബന്ധത്തേ തുടർന്ന് പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യേഗസ്ഥന് സസ്പെൻഷൻ. പഴയങ്ങാടിയിലെ സി പി ഒ യും പോലീസ് ഡ്രൈവറുമായ പയ്യന്നൂർ സ്വദേശി ഇരുട്ടൻ മിഥുനിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻ്റ് ചെയ്തത്. ജില്ലാ പോലീസ്…
കണ്ണൂരിൽ ദേവസ്വം, തുറമുഖ – സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനെതിരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഇന്ന് രാവിലെ അഴീക്കൽ തുറമുഖത്തേക്ക് വികസന സദസിൽ പങ്കെടുക്കുന്നതിനായി പോയ മന്ത്രി വി.എൻ. വാസവൻ്റെ വാഹനവ്യൂഹത്തിന് നേരെ യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…
നടൻ മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനുവേണ്ടി പൊന്നിൻകുടം വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്.ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.…
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.77 കോടി ചെലവില്‍ എരിപുരം തടത്ത് നിര്‍മിച്ച ആധുനിക വാതക ശ്മശാനം ഒക്ടോബര്‍ 31 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഏഴോം പഞ്ചായത്തിന്റെ അധീനതയിലുളള 50 സെന്റ് സ്ഥലത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.…
ആരോഗ്യമേഖലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ ആർദ്രകേരളം പുരസ്‌കാരം കണ്ണൂർ ജില്ലാപഞ്ചായത്ത് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് പുരസ്‌കാരം കൈമാറി. 2022-23 വർഷത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം…
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8 നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച്…