വൈദ്യുതി മുടങ്ങും

തയ്യില്‍ ഇലക്ട്രിക്കൽ സെക്ഷനിലെ ചൊവ്വ സ്പിന്നിംഗ് മില്‍ ട്രാന്‍സ്ഫോര്‍മറിനു കീഴിലെ അവേര, അവേര കെ ഡബ്ലിയു എ, കൊട്ടുങ്ങല്‍, ദിനേശ് , മർഹബ , ഉരുവച്ചാൽ എന്നിവിടങ്ങളിൽ ഫെബ്രുവരി 22 ബുധൻ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു മണിവരെ വൈദ്യുതി മുടങ്ങും.…

//

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ  കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി…

///

കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച…

////

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കരിങ്കൊടി കാണിച്ചു

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തളിപറമ്പ് ചുടല, പരിയാരം പോലീസ് സ്റ്റേഷൻ മുൻപിൽ എന്നിവിടങ്ങളിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, വി.രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.…

/////

പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ല; സുപ്രീം കോടതിക്ക് ജ. ശങ്കരന്‍റെ റിപ്പോര്‍ട്ട്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ലെന്ന്  ജസ്റ്റിസ് കെ ടി ശങ്കരൻ കമ്മീഷൻ. പൂജ സാധനങ്ങള്‍ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ…

///

പുതിയ വൈദ്യുതി വിപണി: കേരളത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകും

പുതിയ വൈദ്യുത വിപണി വരുന്നതോടെ കേരളത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകും. ഉൽപ്പാദനച്ചെലവ്‌ കണക്കിലെടുത്തുള്ള വൈദ്യുതിവില എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിപണി. രാജ്യം അഭിമുഖീകരിക്കുന്ന വൈദ്യുതിപ്രതിസന്ധി മറികടക്കാൻ പുതിയ വിപണി അനിവാര്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്‌ ലിമിറ്റഡ്‌ നൽകിയ അപേക്ഷയിൽ കേന്ദ്ര…

///

സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് പത്ത് രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,210 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,680 രൂപയുമായി.തുടർച്ചയായി നേരിട്ട ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ശനി ഗ്രാമിന്…

///

ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ല; കെ സുധാകരന്‍

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ധൈര്യം ഉണ്ടെങ്കില്‍ ശിഷ്യനു പിറകെ…

////

പാലക്കാട് വൻ കുഴൽപ്പണവേട്ട; ഒരു കോടി രണ്ട് ലക്ഷം പിടിച്ചെടുത്തു

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പരിശോധനയിൽ കുഴപ്പണവേട്ട. ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി അറസ്റ്റിലായത് രണ്ട് തമിഴ്‌നാട് സ്വദേശികളാണ്. മധുര സ്വദേശികളായ ഗണേശൻ,ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഐലാന്റ് എക്‌സ്പ്രസിൽ ആർപിഎഫ് നടത്തിയ…

////

‘പുസ്തകങ്ങൾ മാറ്റത്തിന്റെ ചാലകശക്തി’; വാണീദാസ് എളയാവൂർ

എല്ലാ നല്ല മാറ്റങ്ങളുടേയും ചാലക ശക്തിയായി വർത്തിക്കുന്നത് പുസ്തകങ്ങളാണെന്നും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഫീസിലുള്ള സാമുവൽ ആരോൺ ലൈബ്രറി വിപുലമാക്കാനുള്ള ഒരുക്കുന്നതിനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്നും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ വാണീദാസ് എളയാവൂർ പറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പുസ്തകം ശേഖരിക്കുന്നതിനായി കണ്ണൂർ…

///