മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡ്; ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും

ചൊറുക്കള – ബാവുപ്പറമ്പ് – മയ്യില്‍ – കോളോളം – മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ റവന്യൂ മന്ത്രി കെ രാജന്‍, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍…

പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബര്‍ 12 ന്

പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം സബ്‌നാഷണല്‍ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ചുവയസില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒക്ടോബര്‍ 12 ന് പോളിയോ തുള്ളിമരുന്ന് നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ രാവിലെ 10 മണിക്ക് രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി ജില്ലയില്‍…

ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 22 വരെ കണ്ണൂരില്‍

കണ്ണൂർ : ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ നഗരത്തിലെ 13 വേദികളിലായി നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിൻ്റെ പ്രധാന വേദി കണ്ണൂര്‍ ജി വി എച്ച് എസ് എസ് സ്‌പോര്‍ട്‌സില്‍ ഒരുക്കും. കലോത്സവത്തിൻ്റെ വിപുലമായ…

ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ക്രമക്കേട്; തളിപ്പറമ്പ് നഗരസഭാ ജീവനക്കാരന് സസ്‌പെന്‍ഷന്

തളിപ്പറമ്പ്: ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ക്രമക്കേട് കാട്ടിയ നഗരസഭ ജീവനക്കാരന് സസ്‌പെന്‍ഷന്‍. തളിപ്പറമ്പ് നഗരസഭയിലെ വി.വി ഷാജിയെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് സസ്‌പെന്റ് ചെയതത്. നഗരസഭയിലെ ആക്രി സാധനങ്ങള്‍ ലേലം ചെയ്യുന്നതിന് 2024 ജൂലൈ 26ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതി നല്‍കിയ…

ശ്രീകണ്ഠപുരത്ത് തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു

ശ്രീകണ്ഠപുരം നഗരസഭയിലെ പഴയങ്ങാടി, കൂട്ടുംമുഖം, എള്ളരിഞ്ഞി ഭാഗങ്ങളിൽ പതിനൊന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തിങ്കളാഴ്ച രാത്രി ഏഴോടെ ശ്രീകണ്ഠപുരം ഭാഗത്ത് നിന്ന് വന്ന നായ കാണുന്നവരെ എല്ലാം കടിക്കുകയായിരുന്നു. പഴയങ്ങാടിയിൽ 10 വയസ്സുകാരനാണ് ആദ്യം കടിയേറ്റത്. ശേഷം കൂട്ടുംമുഖം, എള്ളരഞ്ഞി, നെടുങ്ങോം ഭാഗങ്ങളിൽ…

കോള്‍ഡ്രിഫ്’ ചുമമരുന്ന് ഉല്‍പാദകരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന ചുമമരുന്ന് ഉല്‍പാദകരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. തമിഴ്‌നാട്ടിലെ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ശുപാര്‍ശ ചെയ്തത്. കൂടാതെ, സ്ഥാപനത്തിനെതിരെ നടപടികള്‍ ആരംഭിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി…

ജില്ലയില്‍ മുണ്ടിനീര് വ്യാപനം ആശങ്കാജനകം; സൗജന്യ വാക്സിൻ അത്യാവശ്യം

കണ്ണൂർ: ജില്ലയില്‍ മുണ്ടിനീര് ആശങ്കാജനകമായി വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെയായി ഏകദേശം 3,000 കുട്ടികള്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ തുടർച്ചയായ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. 2024ല്‍ മാത്രം 12,000 പേരാണ് ജില്ലയില്‍ മുണ്ടിനീര് ബാധിച്ച്‌ ചികിത്സ തേടിയത്.…

കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ കേരളോത്സവം 18 മുതൽ 26 വരെ

കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ കേരളോത്സവം 18 മുതൽ 26 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം മേയർ മുസ്ലിഹ്‌ മഠത്തിൽ ഉദ്ഘാടനം ചെയ്തു. കലാകായിക മത്സരങ്ങൾക്ക് 15നും 40നും ഇടയിലുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം.…

എഇഒ ഓഫീസിന് പുതിയ കെട്ടിട്ടം; ഒരു കോടി രൂപയുടെ ഭരണാനുമതിയായി

തളിപ്പറമ്പ് തെക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസ് കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2010 മുതലാണ് മയ്യിലിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഏഴ് ഗവൺമെൻ്റ് സ്കൂളുകളും 49 എയ്ഡഡ് സ്കൂളുകളും അഞ്ച് ഹയർ സെക്കൻഡറി സ്കൂളുകളും ഇതിന് കീഴിൽ…

പയ്യന്നൂര്‍ കോളേജില്‍ പച്ചത്തുരുത്തൊരുങ്ങി

ഹരിതകേരളം മിഷൻ്റെയും കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെ പയ്യന്നൂര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് 11 നിര്‍മിച്ച പച്ചത്തുരുത്ത് ‘ഫ്രൂട്ട് ഓര്‍ച്ചാര്‍ഡ്’ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എം സന്തോഷ് അധ്യക്ഷനായി. ചാമ്പ, പേര, ഞാവല്‍, നാടന്‍ മാവ്,…