കണ്ണൂരിനെ ഭക്തിസാന്ദ്രമാക്കി തെക്കിബസാർ ശ്രീ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം

കണ്ണൂർ : സ്ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല്‍ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്. നവരാത്രി കാലത്ത് കണ്ണൂരിന് സംഗീതവും വെളിച്ചവുമേകുകയാണ് തെക്കി ബസാറിലെ ശ്രീകാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രം.…

ദസറയുടെ ഏഴാം ദിനത്തെ സൂഫി മിസ്റ്റിക് ഗാനസുധയിലാറാടിച്ച് ഇമാം ബിൻസിയും മജ്‌ബൂറും

സൂഫി മിസ്റ്റിക് സംഗീതത്തിന്റെയും, സൂഫി ഗസലിൻ്റെയും ഖവാലിയുടെയും വിവിധങ്ങളായ കൈവഴികളെ മലയാളക്കരക്ക് പരിചയപ്പെടുത്തി ജനകീയമാക്കിയ ഗായകരായ സമീർ ബിൻസിയും ഇമാം മജ്‌ബൂറും ദസറയുടെ ഏഴാം ദിനത്തെ സൂഫി മിസ്റ്റിക് ഗാനസുധയിലാറാടിച്ചു. അമീർ ഖുസ്രു, ജലാലുദ്ധീൻ റൂമി , മൻസൂർ അൽ ഹല്ലാജ് , തുടങ്ങിയവരുടെ…

ലോകത്ത് സഹിഷ്ണുത നഷ്ടമാകുന്നത് ആക്രമണങ്ങൾ വർധിക്കാൻ കാരണമാകുന്നു; പി. സന്തോഷ് കുമാർ എം.പി

കണ്ണൂർ :ലോകത്തിന് ഇന്ന് നഷ്ടമാകുന്നത് സഹിഷ്ണുതയാണെന്നും തന്നെ പോലെ എല്ലാവർക്കും ഈ ലോകത്ത് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കാത്തതാണ്  ലോകത്ത് ആക്രമണം വർധിക്കാൻ കാരണമെന്നും പി സന്തോഷ് കുമാർ എം.പി. പറഞ്ഞു. കണ്ണൂർ ദസറയുടെ ഏഴാം ദിനത്തിലെ സാംസ്കാരിക സമ്മേളനം കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ …

കണ്ണൂർ കോർപ്പറേഷൻ്റെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ തടയിടുന്നുവെന്ന് മേയർ

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ്റെ വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന് സർക്കാർ തന്നെ മുൻ കൈയ്യെടുക്കുന്നതായി മേയർ മുസ്ലിഹ് മഠത്തിൽ ആരോപിച്ചു.  അടിയന്തിര കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ കോർപ്പറേഷനിൽ വാർഷിക പദ്ധതിയിൽ പെടുത്തി നിരവധി റോഡുകളുടെ പ്രവൃത്തി നടത്താനുണ്ട്. കാലവർഷമായതിനാൽ പല പ്രവർത്തികളും…

ലോക ഹൃദയ ദിനത്തിൽ ഹൃദയപൂർവം; സി പി ആർ നൈപുണ്യ പരിശീലനം നൽകി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ലോകഹൃദയ ദിനത്തിൽ ഹൃദയപൂർവം ഹൃദയങ്ങളെ കരുതാം – സി പി ആർ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. രാവിലെ മുതൽ വൈകീട്ട് വരെയായി ഏഴ് സെഷനുകളിലായി 1002 പേർക്കാണ് സി പി ആർ നൈപുണ്യ പരിശീലനം നൽകിയത്. മെഡിക്കൽ…

ഗാന്ധി ജയന്തി ദിനാചരണം ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 10.30 ന് കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസില്‍ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ദിനാചരണം ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

ബീവ്റേജ് ഔട്ട്ലെറ്റുകൾ നാളെ രാത്രി ഏഴുമണി വരെ മാത്രം

കണ്ണൂർ : സംസ്ഥാനത്ത് നാളെ (സെപ്തംബർ 30 ) ബീവ്റേജ് സ്ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുക രാത്രി ഏഴുമണി വരെ മാത്രമെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. അർദ്ധ വാർഷിക സ്റ്റോക്ക് ക്ളിയൻസിനെ തുടർന്നാണ് നേരത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഒക്ടോബർ ഒന്ന് ഡ്രൈ ഡേയും ഒക്ടോബർ രണ്ട് ഗാന്ധി…

കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച ബസ് സമരം മാറ്റി

കണ്ണൂർ: കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. നടാൽ അടിപ്പാത, റോഡുകളിലെ കുഴി, ഗതാഗതക്കുരുക്ക് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉടമകൾ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പ്രശ്നത്തിൽ ബസ് ഉടമകളുമായി ആർടിഒ ചർച്ച…

ഹൃദയദിന സന്ദേശവുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ വാക്കത്തോണ്‍

കണ്ണൂര്‍ : ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ ‘ നമുക്ക് നടക്കാം, ആരോഗ്യമുള്ള ഹൃദയത്തിന് വേണ്ടി’ എന്ന സന്ദേശമുയര്‍ത്തി വാക്കത്തോണ്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, ആസ്റ്റര്‍ വളണ്ടിയര്‍, സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാക്കത്തോണില്‍ അഞ്ഞൂറോളം…

പിഎസ് സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി; സഹായിയും അറസ്റ്റിൽ

കണ്ണൂർ: പിഎസ് സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിയിൽ സഹായിയും അറസ്റ്റിൽ. പെരളശ്ശേരി മുണ്ടാലൂർ സ്വദേശി എ. സബീലിനെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെരളശ്ശേരി സ്വദേശി എം പി മുഹമ്മദ് സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞു കൊടുത്ത്…