ലോകായുക്തക്ക് പൂട്ടിടാൻ നിയമ ഭേ​​‌ദ​ഗതിയുമായി സർക്കാർ;അം​ഗീകാരം കിട്ടിയാൽ വിധി സർക്കാരിന് തള്ളാം

തിരുവനന്തപുരം: ലോകയുക്തക്ക്  പൂട്ടിടാൻ സർക്കാർ. ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണംനടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. ലോകായുക്ത ഭേദഗതി…

//

മികച്ച മുഖ്യമന്ത്രിയെ തേടിയുള്ള ഇന്ത്യാ ടുഡേ സര്‍വെ; നവീന്‍ പട്‌നായിക് ഒന്നാമന്‍; പിണറായി വിജയന്‍ അഞ്ചാമത്

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച മൂഡ് ഓഫ് ദി നേഷന്‍ സര്‍വെയില്‍ ഒന്നാമതെത്തി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. രാജ്യവ്യാപകമായി നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 71 ശതമാനം പേരാണ് നവീന്‍ പട്‌നായിക്കിനെ…

//

കൊവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ്, കോളേജുകൾ അടച്ചിടണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ എൻഎസ്എസ്. സർക്കാരിന്റെ അനാസ്ഥയാണ് രോ​ഗ വ്യാപനതിന് കാരണമെന്ന് പറഞ്ഞാൽ തെറ്റാകില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. കോളേജുകളിൽ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്തിട്ടില്ല.കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് വിമര്‍ശിച്ച എന്‍എസ്എസ്, രോഗ…

///

ആലപ്പുഴ സിപിഐ(എം) ജില്ലാ സമ്മേളനം മാറ്റിവച്ചു

ഈ മാസം 28, 29 ,30 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാസെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.…

//

കെ-റെയിലിനായി കല്ലിടുന്നത് നിയമവിരുദ്ധം,ശക്തമായ സമരവുമായി മുന്നോട്ടുപോകും; മാടായിപ്പാറ സംരക്ഷണ സമിതി

കണ്ണൂർ: കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടുന്ന നടപടി നിയമവിരുദ്ധമാണെന്ന് മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി. ചന്ദ്രാംഗദൻ. കെ-റെയിൽ ഉദ്യോഗസ്ഥർക്ക് സ്വകാര്യ ഭൂമിയിൽ കടന്നുകയറി കോർപറേഷന്റെ പേര് കൊത്തിയുള്ള കല്ല് സ്ഥാപിക്കുന്നതിന് നിയമത്തിന്റെ പിൻബലമില്ല. അതു തടയുന്നതിന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും…

//

വിഎസിന്റെ ആരോഗ്യനില തൃപ്തികരം; മോണോക്ലോണൽ ആന്റിബോഡി നൽകി

തിരുവനന്തപുരം∙ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.അദ്ദേഹത്തിന് മോണോക്ലോണൽ ആന്റിബോഡി നൽകി. ചെറിയ പനിയല്ലാതെ മറ്റു അസ്വസ്ഥതകളില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസ് ചികിത്സയിലുള്ളത്.വിഎസ് കോവിഡ് പോസിറ്റീവ് ആയ കാര്യം മകൻ വി.എ.അരുൺ കുമാറാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.പരിചരിച്ച…

//

പി.ടി. തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ചെലവായ പണം തിരിച്ചു നല്‍കി കോണ്‍ഗ്രസ്

കൊച്ചി: പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന് തൃക്കാക്കര നഗരസഭ ചെലവാക്കിയ പണം കോണ്‍ഗ്രസ് മടക്കി നല്‍കി. 4 ലക്ഷത്തി മൂവായിരം രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെ ഏല്‍പ്പിച്ചു. പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന് പണം ചെലവഴിച്ചത് കൗണ്‍സില്‍…

//

സിപിഐഎം സമ്മേളനങ്ങൾ വെട്ടിച്ചുരുക്കുന്നു

സിപിഐഎം സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനമായി. സിപിഐഎം കാസർ​ഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചു.നാളെ കൊണ്ട് സമ്മേളന നടപടികൾ പുറത്തിറക്കും. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ കൊണ്ട് സമ്മേളനം അവസാനിപ്പിക്കുന്നത്.തൃശൂർ സമ്മേളങ്ങൾ നാളെ അവസാനിപ്പിക്കാനും ആലോചനയുണ്ട്. പ്രതിനിധി സമ്മേളനങ്ങളിൽ…

//

പൊതുയോഗങ്ങൾക്ക് നിയന്ത്രണം പിൻവലിച്ച കാസർകോട് കളക്ടറുടെ നടപടിക്കെതിരെ ഹർജി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. കാസർകോട് ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടർ തന്റെ തീരുമാനം പിൻവലിച്ചതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. തീരുമാനം…

//

കെ റെയില്‍; കണ്ണൂരില്‍ ഫീല്‍ഡ് സര്‍വേ തുടങ്ങി

കണ്ണൂര്‍ ജില്ലയില്‍ കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായ ഫീല്‍ഡ് സര്‍വേ തുടങ്ങി. പയ്യന്നൂര്‍ നഗരസഭയിലെ 22 ആം വര്‍ഡിലാണ് സര്‍വേ ആരംഭിച്ചത്.കേരള വളണ്ടിയര്‍ ഹെല്‍ത്ത് സര്‍വീസസ് നേതൃത്വത്തിലാണ് വീടുകള്‍ സന്ദര്‍ശിച്ച് സര്‍വേ നടത്തുന്നത്.പ്രദേശ വാസികളുടെ പൂര്‍ണ സഹകരണത്തോടെയാണ് സര്‍വേ പുരോഗമിക്കുന്നത്.പ്രത്യേകം തയ്യാറാക്കിയ…

//