/

ചാലില്‍ ഗോപാല്‍പേട്ടയില്‍ തീരദേശ ഹരിതകവചം ഒരുങ്ങുന്നു

9 മിനിറ്റ് വായിച്ചു

കണ്ണൂര്‍: പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയുടെ ഭാഗമായി ചാലില്‍ ഗോപാല്‍പേട്ട, തലായി പ്രദേശങ്ങളില്‍ 2,500 തൈകള്‍ നട്ടുപിടിപ്പിച്ച് തീരദേശ ജൈവകവചം ഒരുക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം തലശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. തീരശോഷണം തടയുക, കടല്‍ക്ഷോഭം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുക, തീരദേശ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ബദാം, കാറ്റാടി, പൂവരശ്, ഉങ്ങ് തുടങ്ങിയ തീരദേശത്തിന് അനുയോജ്യമായ സസ്യങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. 25 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള പദ്ധതി ഫിഷറീസ് വകുപ്പ് കേരള സ്‌റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നടപ്പാക്കുന്നത്.

തലശേരി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. അഷ്‌റഫ്, ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ജിഷ ജയചന്ദ്രന്‍, പ്രീത പ്രദീപ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. ജുഗ്‌നു, കെ.എസ്.സി എ ഡിസി റീജിയണല്‍ എക്‌സിക്യൂട്ടീവ് സി ആഷിക് ബാബു, സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം രാജീവന്‍, തലശ്ശേരി മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി മുഹമ്മദ് സജീര്‍, കോസ്റ്റല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തലായി പുരുഷോത്തമന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തലായി ഡേരിയസ് പോള്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ ധര്‍മടം എന്നിവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version