കുറ്റാന്വേഷണ മികവിന് ക്രൈംബ്രാഞ്ച് എ.സി.പി ടി.പി സുമേഷിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം

5 മിനിറ്റ് വായിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച അന്വേഷണത്തിനുള്ള  പുരസ്‌കാരത്തിന് കണ്ണൂർ ജില്ലാ ക്രൈം ബ്രാഞ്ച് എ സി.പി ടി പി സുമേഷ് അർഹനായി. വളപട്ടണം സ്റ്റേഷനിൽ പൊലിസ് ഇൻസ്പെക്ടറായിരിക്കെ വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിൽ നിന്നും ഒന്നേകാൽ കോടി രൂപയും സ്വർണ്ണാഭരണങ്ങളും കവർച്ച നടത്തിയ കേസിൽ ഒരാഴ്ച്ചക്കുള്ളിൽ  പ്രതിയെ അറസ്റ്റ് ചെയ്ത് മുഴുവൻ ആഭരണങ്ങൾ കണ്ടെത്തുകയും ചെയ്തു കൊണ്ടു  നടത്തിയ അന്വേഷണ മികവാണ് അവാർഡിന് അർഹത നേടിക്കൊടുത്തത്. സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കേസ് കൂടിയായിരുന്നു അത്.

നിരവധി കൊലപാതക കേസുകൾ, മോഷണ കേസുകൾ എന്നിവ അന്വേഷിച്ച് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നേരത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഓണർ, മുഖ്യമന്തിയുടെ പോലീസ് മെഡൽ എന്നിവ നേടിയ ഉദ്യോഗസ്ഥനാണ്. നേരത്തെ തളിപ്പറമ്പ ബാറിലെ അഭിഭാഷകനായിരുന്നു. തളിപ്പറമ്പ കാഞ്ഞിരങ്ങാട് സ്വദേശിയാണ് ടി പി സുമേഷ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version