ജി എ എച്ച് തലശ്ശേരിയിൽ സ്പെഷ്യൽ ഒ.പികൾക്ക് തുടക്കം

3 മിനിറ്റ് വായിച്ചു

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തലശ്ശേരി ഗവ. ആയുർവേദ ആശുപത്രിയിൽ മൂന്ന് പുതിയ സ്പെഷ്യൽ ഒ.പികൾ പ്രവർത്തനമാരംഭിക്കുന്നു. തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനറാണി ടീച്ചർ നവംബർ ഒന്നിന് രാവിലെ 9:30 ന് സ്പെഷ്യൽ ഒ. പി ഉദ്ഘാടനം ചെയ്യും. കേരളീയ നേത്രചികിത്സ, ചെവി, കണ്ണ്, മൂക്ക്, ശിരോരോഗങ്ങൾ, പ്രത്യേക ചികിത്സ ഇവ സുനേത്ര എന്ന സ്പെഷ്യൽ ഒ.പിയിലൂടെ ലഭ്യമാവും.

സ്ത്രീരോഗങ്ങൾക്കുള്ള പ്രത്യേക പരിശോധനയും ഒ.പിയിലൂടെ ലഭിക്കും. ആരോഗ്യ ജീവനത്തിനായുള്ള വെൽനസ് യോഗ ക്ലാസുകളും ജീവിതശൈലിരോഗങ്ങൾക്കുള്ള സ്പെഷ്യൽ യോഗ ഒ.പിക്കും തുടക്കം കുറിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version