/

ജില്ലാ സിവില്‍ സര്‍വീസ് കായിക മത്സരങ്ങള്‍ക്ക് തുടക്കം

10 മിനിറ്റ് വായിച്ചു

കണ്ണൂര്‍: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ സിവില്‍ സര്‍വീസ് കായിക മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി എം അഖില്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഡോ. പി പി ബിനീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ കെ ഷെരീഫ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ പി നാരായണന്‍ കുട്ടി, സെക്രട്ടറി എം എ നിക്കോളാസ് എന്നിവര്‍ സംസാരിച്ചു.


ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ നൂറുകണക്കിന് സിവില്‍ സര്‍വീസ് കായികതാരങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഫുട്‌ബോള്‍, അത്ലറ്റിക്‌സ് മത്സരങ്ങള്‍ ജയില്‍ ഗ്രൗണ്ടിലും, പവര്‍ലിഫ്റ്റിംഗ്, വെയ്റ്റ്ലിഫ്റ്റിംഗ്, കാരംസ്, റെസ്ലിംഗ്, ടേബിള്‍ ടെന്നീസ്, ബെസ്റ്റ് ഫിസിക്, യോഗ, ചെസ്സ് മത്സരങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലും നടക്കും. ഹോക്കി മത്സരം സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലും, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങള്‍ കൃഷ്ണ മേനോന്‍ വനിതാ കോളേജിലുമാണ് നടക്കുക. കബഡി, ഖൊഖൊ മത്സരങ്ങള്‍ കലക്ടറേറ്റ് മൈതാനത്തും, ടെന്നീസ് മത്സരം ജില്ലാ ടെന്നീസ് അസോസിയേഷന്‍ ഗ്രൗണ്ടിലും നടക്കും. സര്‍ക്കാര്‍ ജീവനക്കാരില്‍ കായിക സംസ്‌കാരം വളര്‍ത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ജീവനക്കാരുടെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമാണ് ജില്ലാ സിവില്‍ സര്‍വീസ് കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version