/

ജില്ലാ വരള്‍ച്ചാ തയ്യാറെടുപ്പ് പദ്ധതി പ്രകാശനം ചെയ്തു

12 മിനിറ്റ് വായിച്ചു

കണ്ണൂര്‍:ജില്ലയില്‍ വരള്‍ച്ചയെ നേരിടാനുള്ള ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ ജില്ലാതല വരള്‍ച്ചാ തയ്യാറെടുപ്പ് പദ്ധതിയുടെ പ്രകാശനം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തോട് അനുബന്ധിച്ചായിരുന്നു പ്രകാശനം.ഇത്തവണത്തെ മഴക്കുറവിന്റെ പശ്ചാത്തലത്തില്‍ വരള്‍ച്ച രൂക്ഷമാവാനുള്ള സാധ്യത പരിഗണിച്ച് സമഗ്രമായ പദ്ധതി തയ്യാറാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയും തദ്ദേശ സ്ഥാപനങ്ങളെയും വകുപ്പുകളെയും ഉള്‍പ്പെടുത്തിയും വരള്‍ച്ചയെ നേരിടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.

കുടിവെള്ള സുരക്ഷ ഉറപ്പാക്കല്‍, മഴവെള്ള സംഭരണം, ജലസ്രോതസ്സുകളെ പുനരുജ്ജീവനം, ജലവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, ഭൂഗര്‍ഭ ജലത്തിന്റെ പുനരുജ്ജീവനം തുടങ്ങിയ കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. തീരപ്രദേശം, ഇടനാട്, മലയോര മേഖല എന്നിങ്ങനെ ഓരോ ഭൂപ്രകൃതിക്കും അനുയോജ്യമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. വരള്‍ച്ചാ ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കൃഷി, ജലസേചനം, കേരള വാട്ടര്‍ അതോറിറ്റി, ഭൂജലം, മണ്ണ് സംരക്ഷണം, വനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളെയും ബന്ധപ്പെട്ട ഏജന്‍സികളെയും ഏകോപിപ്പിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുക. പദ്ധതികള്‍ക്കായി ജല്‍ജീവന്‍ മിഷന്‍, നബാഡ്, ഹരിതകേരള മിഷന്‍, തൊഴിലുറപ്പുപദ്ധതി, മറ്റ് കേന്ദ്ര-സംസ്ഥാന- തദ്ദേശസ്ഥാപന ഫണ്ടുകള്‍ ഏകോപിപ്പിക്കും. ജില്ലാ കളക്ടര്‍ അധ്യക്ഷനായും ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ കണ്‍വീനറായുമുള്ള ജില്ലാതല കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പദ്ധതികളുടെ നടത്തിപ്പിനും നിരീക്ഷണത്തിനുമായി നഗരസഭ- ബ്ലോക്ക് തലങ്ങളിലും പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version