ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 13 ന് പുതിയതെരുവിൽ നടക്കും

7 മിനിറ്റ് വായിച്ചു

ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 13 ന് രാവിലെ 10 മണിക്ക് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. ജി.സി.എ സംസ്ഥാന പ്രസിഡൻ്റ് കെ.കെ. രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയാകും. ജില്ലാ സെക്രട്ടറി എം.കെ ഷാജി റിപ്പോർട്ട് അവതരിപ്പിക്കും. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം കാരണം ഗവ. കരാറുകാർ പ്രതിസന്ധിയിലാണെന്നും ചെറിയ പ്രവൃത്തികൾക്കുള്ള വർക്ക് ഇൻഷൂറൻസ് സർക്കാർ ഒഴിവാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നിർമ്മാണ സാമഗ്രികളുടെ വില ഒരു ദിവസം തന്നെ രാവിലെയും ഉച്ചയ്ക്കുമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ചെറിയ വർക്കുകൾക്ക് ടാർ പൊതുവിപണിയിൽ നിന്നും വാങ്ങുന്നതിന് ബിൽ വേണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കണം. കരാറുകാർക്ക് വർക്ക് എഗ്രിമെൻ്റിൽ പതിപ്പിക്കുന്ന സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി ഒഴിവാക്കാനും തയ്യാറാകണം. ഇത്തരം വിഷയങ്ങൾ സമ്മേളനം പ്രമേയ രൂപത്തിൽ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജി.സി.എ ജില്ലാ പ്രസിഡൻ്റ് പി. മോഹനൻ, ജില്ലാ സെക്രട്ടറി എം.കെ ഷാജി, സംസ്ഥാന കമ്മിറ്റിയംഗമായ വി. നാരായണൻ നമ്പ്യാർ, കെ. സി. അനീഷ് എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!